- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎഇ കോൺജെനിറ്റൽ ഹാർട്ട് അസോസിയേഷനുമായി യൂണിയൻ കോപ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ദുബൈ: യുഎഇയിലെ (UAE)ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്(Union Coop), കോൺജെനിറ്റൽ ഹാർട്ട് അസോസിയേഷനുമായി (UAE Congenital Heart Association)ധാരണാപത്രത്തിൽ ഒപ്പിട്ടു. സാമൂഹിക പ്രതിബദ്ധത എന്ന ആശയത്തിന് പിന്തുണ നൽകാനും നടപ്പിലാക്കാനും സർക്കാർ, സ്വകാര്യ ഏജൻസികളുമായുള്ള പങ്കാളിത്തം ഉറപ്പാക്കാനും വേണ്ടിയാണിത്.
ദുബൈയിലെ അൽ വർഖ സിറ്റി മാളിൽ വെച്ച് യൂണിയൻ കോപിന്റെ ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകിയും യുഎഇ കോൺജെനിറ്റൽ ഹാർട്ട് അസോസിയേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ ഹുറേയ അഹ്‌മദ് അൽ അഹ്‌മദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കോൺജെനിറ്റൽ ഹൃദയരോഗങ്ങളെ കുറിച്ച സമൂഹത്തിൽ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. ദുബൈയിലെ പരമാവധി പൊതുജനങ്ങളിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതിനായി രണ്ട് വിഭാഗങ്ങളും സഹകരിച്ച് ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ഗുരുതരമായ ഹൃദയസംബന്ധമായ രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാനാണിത്.
ദുബൈയിലെ വിവിധ ശാഖകളും കൊമേഴ്സ്യൽ സെന്ററുകളും വഴി വിവിധ വശങ്ങൾ പഠിച്ച ശേഷമാണ് കരാറിലേർപ്പെട്ടതെന്ന് ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. യുഎഇ കോൺജെനിറ്റൽ ഹാർട്ട് അസോസിയേഷറെ ബോധവത്കരണ ക്യാമ്പയിനുകൾക്ക് പിന്തുണ നൽകാനാണ് ലക്ഷ്യമാക്കുന്നത്. കരാർ പ്രകാരം, യൂണിയൻ കോപ് കോൺജെനിറ്റൽ ഹൃദയ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്യാമ്പയിനുകളിൽ ഡിസ്പ്ലേ സ്‌ക്രീനുകൾ, മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴി പങ്കാളിത്തം ഉറപ്പാക്കും. രണ്ട് വിഭാഗങ്ങളുടെയും സംയുക്ത സഹകരണം ശക്തിപ്പെടുത്തുകയും സാമൂഹിക സേവന മേഖലയിൽ വിവിധ പദ്ധതികളിലൂടെ ഈ പങ്കാളിത്തത്തിന്റെ ഗുണഫലം വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിയൻ കോപുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് യുഎഇ കോൺജെനിറ്റൽ ഹാർട്ട് അസോസിയേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ ഹുറേയ അഹ്‌മദ് അൽ അഹ്‌മദ് പറഞ്ഞു. സാമൂഹിക ശാക്തീകരണം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകളിൽ നടത്തുന്ന ശ്രമങ്ങൾക്ക് പ്രചോദനമാണ് ഈ പങ്കാളിത്തമെന്ന് അവർ വ്യക്തമാക്കി. രാജ്യത്തെ മികച്ച ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് രാജ്യത്തെ സേവിക്കുന്ന യൂണിയൻ കോപിന്റെ പിന്തുണയോടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഹുറേയ അഹ്‌മദ് അൽ അഹ്‌മദ് കൂട്ടിച്ചേർത്തു. ഈ സഹകരണത്തിലൂടെ മികച്ച ഗുണഫലം നേടാനാകുമെന്ന് ഗങ്ങൾ പ്രതീക്ഷിക്കുന്നതായും യുഎഇയിലെ ജനങ്ങളിലും സർക്കാർ, സ്വകാര്യ ഏജൻസികളിലും ബോധവത്കരണം ഉറപ്പാക്കാനാകുമെന്നും യുഎഇ കോൺജെനിറ്റൽ ഹാർട്ട് അസോസിയേഷൻ സ്ഥാപക വിശദമാക്കി.
സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളിൽ യൂണിയൻ കോപ് സഹകരിക്കുന്നത് സമൂഹത്തിലെ എല്ലാ മേഖലകളെയും പിന്തുണയ്ക്കാനുള്ള സ്വാകാര്യ മേഖലയുടെ ജാഗ്രതയെയാണ് എടുത്തുകാട്ടുന്നതെന്ന് ഹുറേയ അൽ അഹ്‌മദ് അൽ അഹ്‌മദ് പറഞ്ഞു. സാമൂഹിക വികസന ശ്രമങ്ങൾക്ക് സർക്കാർ ഏജൻസികൾ, വ്യക്തികൾ, സ്വകാര്യമേഖല, സ്ഥാപനങ്ങൾ, നോൺ പ്രോഫിറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തവും ഏകീകരണവും ആവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.