ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ റൈസിങ് ക്വീൻസ് സർക്കിളാണ് കുട്ടികൾക്കായി സൂപ്പർ സ്റ്റാർ മത്സരം സംഘടിപ്പിക്കുന്നത് . കുട്ടികളുടെ കഴിവ് തെളിയിക്കാനായി നടത്തുന്ന ഈ പരിപാടിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള സിനിമതാരങ്ങളെ അനുകരിച്ച് കാണിക്കാം. അഭിനയത്തിലൂടെയോ പാട്ടിലൂടെയോ ഡാൻസിലൂടെയോ അനുകരിക്കാം . മത്സരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ നിങ്ങളുടെ 2 മിനുട്ട് ദൈഘ്യമുള്ള അനുകരണ വീഡിയോസ് +917510996776 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ്

അയക്കുക. തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ഡിസംബർ 26ന് രാവിലെ 11 മണിക്ക് സൂം മീറ്റിൽ നടക്കുന്ന തൽസമയ പരിപാടിയിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. കുട്ടികളുടെ സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. താല്പര്യമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +917510996776 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.