- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സി ഐ സി സെൻട്രൽ മാർക്കറ്റ് യൂണിറ്റുകൾ നോവ ഹെൽത്ത് കെയർ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സി ഐ സി സെൻട്രൽ മാർക്കറ്റ് യൂണിറ്റുകൾ നോവ ഹെൽത്ത് കെയർ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ , ട്രൈഗ്ലിസറൈഡ്, സൗജന്യ ദന്ത പരിശോധന , ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങിയ ആകർഷകമായ പാക്കേജ് നൂറിലധികം ആളുകൾ പ്രയോജനപ്പെടുത്തി.
സിഐ.സി സെട്രൽ മാർക്കറ്റ് യൂണിറ്റുകളിലെ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി .സാധാരണ ജനങ്ങൾക്കിടയിൽ ആരോഗ്യ ബോധവൽകരണത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും നോവ ഹെൽത്ത് കെയർ ചെയ്യുന്ന ഇത്തരം സേവനങ്ങൾ ശ്ലാഘനീയമാണെന്നും സിഐ.സി റയ്യാൻ സോൺ ജനറൽ സെക്രട്ടറി സൂനീർ അഭിപ്രായപ്പെട്ടു.
റയ്യാൻ സോൺ ജനസേവന വിഭാഗം തലവൻ സിദ്ധീഖ് വേങ്ങര പരിപാടിയിൽ ആശംസ അർപ്പിച്ച് സംസാരിച്ചു .ആരോഗ്യ ബോധവൽകരണത്തിന്റെ ഭാഗമായ ഇത്തരം പ്രവർത്തനങ്ങളിൽ നോവ ഹെൽത്ത് കെയർ തുടർന്നും സഹകരിക്കുമെന്ന് മാർകറ്റിങ് വിഭാഗം ഇൻചാർജ് നസീഫ് മുഹമ്മദ് പറഞ്ഞു.