നാൽപതി രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സ്ഥിരതാമസത്തിനു കേരളത്തിലേക്ക് പോകുന്ന സാം പൈനുംമൂടിനും കുടുംബത്തേയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനത്തിനുള്ള അംഗീകാരമായി മാർക്ക് ഗ്രൂപ്പ് ചെയർമാനും മാനേജിങ് പാർട്ടൺറുമായ സുരേഷ് സി. പിള്ള മെമന്റ്റോ നൽകി ആദരിച്ചു.

യോഗത്തിൽ കൈരളി ചാനൽ പ്രതിനിധി. ടി. വി. ഹിക്മത്ത്, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമിനി പ്രസിഡന്റ് മനോജ് പരിമണം, മാർക്ക് ഗ്രൂപ്പ് പ്രതിനിധികളായ  സുജാ സുരേഷ്, സുഭാഷ്, . രാജീവ് പിള്ള, ഹാഷിം, . സതീഷ് സി. പിള്ള എന്നിവർ സംബന്ധിച്ചു.