- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പല്ലക്കിൽ പൂത്തരികൾ കത്തിച്ച് വരനും വധുവും പറന്നുയരുന്നു; 12 അടി ഉയരത്തിൽ വടം പൊട്ടി താഴേക്ക്; നവദമ്പതികൾക്ക് നിസാര പരുക്ക്; വീഡിയോ
റായ്പൂർ: വിവാഹ ആഘോഷം വ്യത്യസ്തവും മനോഹരവും സാഹസികവും ഒക്കെയാക്കി തീർക്കാനുള്ള ശ്രമം ചിലപ്പോഴൊക്കെ അപകടത്തിൽ കലാശിക്കാറുണ്ട്. അത്തരത്തിൽ നടന്നൊരു ആഡംബര കല്യാണത്തിന് ഇടയിലുണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഛത്തിസ്ഗഢിലെ റായ്പൂരിൽ നടന്ന ഒരു വിവാഹത്തിനിടെ സംഭവിച്ചതാണ് ഈ അപകടം.
വിവാഹശേഷം വധുവും വരനും വേദിയിലേക്കുള്ള എൻട്രി വ്യത്യസ്ഥമാക്കുക എന്നതായിരുന്നു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ആശയം. ഉയരത്തിലേക്ക് പൊങ്ങുന്ന ഒരു പല്ലക്കിൽ, പൂത്തരികൾ കത്തിച്ച് പറന്നുയരുന്നു. ചുറ്റം നൃത്തം ചെയ്യുന്ന സംഘം. മനോഹരമായ ഫ്രെയിം ക്യാമറയിൽ പകർത്താൻ വേദിക്ക് താഴെ മൽസരം.
Unfortunate accident at Raipur Wedding yesterday.
- Amandeep Singh ???? (@amandeep14) December 12, 2021
Thank God all are safe.
source : https://t.co/yal9Wzqt2f pic.twitter.com/ehgu4PTO8f
എന്നാൽ 12 അടിയോളം ഉയരത്തിൽ എത്തിയപ്പോഴേക്കും പല്ലക്കിന്റെ ഒരു വശത്തെ വടം പൊട്ടുകയും താഴേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ഓടി എത്തുന്നതും വിഡിയോയിൽ കാണാം. നവദമ്പതികൾക്ക് നിസാര പരുക്കേറ്റെങ്കിലും അരമണിക്കൂറിന് ശേഷം വിവാഹാഘോഷങ്ങൾ ആരംഭിച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഏറ്റെടുത്തു.
ന്യൂസ് ഡെസ്ക്