- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി ഓമിക്രോൺ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 40ആയി
മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 20 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ രാജ്യത്ത് ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം നാൽപ്പതായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ലത്തൂർ സ്വദേശിയു മറ്റൊരാൾ പൂണെ സ്വദേശിയുമാണ്. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് ഉണ്ട്. ഇന്ന് 569 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 498 പേർ കോവിഡ് മുക്തരായി. നിലവിൽ 6, 507 രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്.
അതേസമയം ഓമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യുകെയിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം അറിയിച്ചത്. ഓമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓമിക്രോൺ കരുതുന്നപോലെ നിസ്സാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു.
യുകെയിൽ പരമാവധി പേർക്ക് ബൂസ്റ്റർ ഡോസ് നൽകുക ലക്ഷ്യമിട്ടുള്ള കാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
ന്യൂസ് ഡെസ്ക്