- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീനഗറിലെ ഭീകരാക്രമണം; വിവരങ്ങൾ തേടി പ്രധാനമന്ത്രി; ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ജമ്മു കശ്മീർ ലഫ.ഗവർണർ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ വിവരങ്ങൾ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
PM @narendramodi has sought details on the terror attack in Jammu and Kashmir. He has also expressed condolences to the families of those security personnel who have been martyred in the attack.
- PMO India (@PMOIndia) December 13, 2021
അതേ സമയം ആക്രമണത്തെ അപലപിച്ച് ജമ്മു കശ്മീർ ലഫ.ഗവർണർ മനോജ് സിൻഹ രംഗത്ത് എത്തി. പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും സിൻഹ അറിയിച്ചു.
വൈകീട്ട് ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടോടെ ശ്രീനഗർ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികൾ പൊലീസ് ബസ് ആക്രമിച്ചത്. ജമ്മുകശ്മീർ സായുധ പൊലീസിനെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ജമ്മു കശ്മീർ ഡി ജി പി പൊലീസുകാരുടെ മരണം സ്ഥിരീകരിച്ചു.
നാൽപത്തിയെട്ട് മണിക്കൂറിനിടെ കശ്മീർ താഴ്‌വരയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഭീകരാക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക അറിയിപ്പ്. ജമ്മു കശ്മീർ പൊലീസിന്റെ ഒൻപതാം ബറ്റാലിയിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്
സംഭവസ്ഥലം അടച്ചിട്ട് സുരക്ഷ സേന ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രദേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബസിനെതിരെ തീവ്രവാദികൾ വലിയതോതിൽ വെടിയുതിർക്കുകയും, സ്‌ഫോടക വസ്തുക്കൾ എറിയുകയും ചെയ്തുവെന്നാണ് ഏജൻസി റിപ്പോർട്ട് പറയുന്നത്.
അതേ സമയം കശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. അവന്തിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണിത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐ.ജി വിജയ് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്