രാജ്യത്തെ അഞ്ച് മുതൽ 11 വയസ്സുവരെയുള്ള 300,000-ലധികം കുട്ടികൾക്ക് അവരുടെ കോവിഡ്-19 വാക്സിനേഷൻ അപ്പോയിന്റ്മെന്റുകൾ അടുത്ത ആഴ്ച മുതൽ ബുക്ക് ചെയ്യാൻ കഴിയുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കുട്ടികളുടെ വാക്‌സിനേഷൻ എത്തിയാലുടൻ രജിസ്‌ട്രേഷൻ ആരംഭിക്കും.

പ്രൈമറി 3 മുതൽ 5 വരെയുള്ള മുതിർന്ന കുട്ടികൾക്കും ഡിസംബർ അവസാനം മുതലും അതിന് താഴെയുള്ളവർക്ക് അടുത്ത വർഷത്തോടെയും വാക്‌സിനേഷൻ ലഭ്യമായേക്കും.വാക്‌സിൻ പീഡിയാട്രിക് ഡോസുകൾ എത്തുന്ന തീയതിയുടെ സ്ഥിരീകരണത്തിനായി അധികൃതർ കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി ഫൈസർ വാക്‌സിന് അനുമതി നലകിയതാണ് അധകൃതർ അറിയിച്ചിരുന്നു.സിംഗപ്പൂരിൽ ദീർഘകാല പാസ് ഹോൾഡർമാരുൾപ്പെടെ അഞ്ച് മുതൽ 11 വയസ്സുവരെയുള്ള 300,000-ലധികം കുട്ടികൾക്കാണ് വ്കാസിനേഷൻ ലഭ്യമാകുക.