കണ്ണൂർ: കണ്ണുർ സർവ്വകലാശാല വൈസ് ചാൻസലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ ജലപീരങ്കിയും പൊലിസ് ലാത്തിചാർജ്ജും നടത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ണൂർ സർവകലാശാല കമ്യുണിസ്റ്റ് പാഠശാലയെന്ന ബാനർ സ്ഥാപിച്ച നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായെത്തി സർവകലാശാല ആസ്ഥാന കവാടത്തിലുയർത്തിയ പൊലിസ് ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചതോടെയാണ് പൊലിസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തത്..ഇതിനു ശേഷം പിരിഞ്ഞു പോകാത്ത പ്രവർത്തകർക്കു നേരെ പൊലിസ് ലാത്തി വീശി.ഡി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യുത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുദീപ് ജയിീ സ് സംസ്ഥാന നേതാവ് റിജിൽ മാക്കുറ്റി തുടങ്ങിയവർ നേതൃത്വം നൽകിയ പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്.ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർ മണിക്കുറുക്കളോളം തുടർന്നു. യുത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ ഇടപ്പെട്ടു പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.

കണ്ണുർ സർവ്വകലാശാലയിൽപുനർ നിയമനം ലഭിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് കണ്ണൂർ താവക്കര യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് യുത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. ടൗൺ, സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊലീസ് സർവ്വ സജരായി രാവിലെ തന്നെ സർവകലാശാല ആസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു..സംഘർഷ സാധ്യത കണക്കിലെടുത്ത് വരുൺ ജലപീരങ്കിയും എത്തിച്ചിരുന്നു. ഇന്ന് സർവ്വകലാശാലയിൽ ബജറ്റ് യോഗവും സിണ്ടിക്കേറ്റ് യോഗവും നടക്കുന്ന പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ഏതാനും ദിവസമായി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിസിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ട്. തിങ്കളാഴ്‌ച്ച രാവിലെ മമ്പറത്തുവെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും രാത്രിയിൽ വിസിയുടെ വീട്ടിലേക്ക് നൈറ്റ് മാർച്ച് നടത്തുകയും ചെയ്തിരുന്നു. കണ്ണൂർ സർവകലാശ വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനാം മാത്രമല്ല ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധവും ക്രമവിരുദ്ധവുമാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ഇതിനെതിരെ കെ.എസ്.യു നിയമ നടപടി സ്വീകരിക്കുമെന്നും ഷമ്മാസ് സർവകലാശാല ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരെ അറിയിച്ചു.

യുജിസി മാർഗ നിർദ്ദേശങ്ങൾ പോലും ലംഘിച്ചാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ ആദ്യം തന്നെ വിസിയായി നിയമിച്ചത്. ഇതിന്റെ രേഖകൾ കെഎസ്‌യുവിന് ലഭിച്ചിട്ടുണ്ട്. ഇതുമായി നിയമ നടപടിക്ക് കെ.എസ്.യുതയ്യാറാവുമെന്നും ഷമ്മാസ് അറിയിച്ചു. പുനർ നിയമനം ലഭിച്ചത് മുതൽ വിസിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ രംഗത്താണ്. വി സി സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്നുവെന്നും ധാർമ്മികത മുൻ നിർത്തി വി സി രാജിവയ്ക്കണമെന്നുമാണ് കെ.എസ് യുവിന്റെ നിലപാടെന്നും ഷമ്മാസ് പറഞ്ഞു.

കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കളായ റിജിൽ മാക്കുറ്റി, സുദീപ് ജയിംസ്, ഫർഹാൻ മുണ്ടേരി തുടങ്ങിയവർ പ്രസംഗിച്ചു.