- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
റൂബി ചുഴലിക്കാറ്റ് ന്യൂസിലന്റിലും നാശം വിതച്ചേക്കും; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; മോശം കാലവസ്ഥയെ തുടർന്ന് വെല്ലിങ്ടൺ വിമാനത്താവളത്തിൽ നിന്നുള്ള നൂറിലധികം സർവ്വീസുകൾ റദ്ദാക്കി
റൂബി ചുഴലിക്കാറ്റ് ന്യൂസിലന്റിലും നാശം വിതച്ചേക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഏറ്റവും പുതിയ ട്രാക്കിങ് വിവരങ്ങൾ കാണിക്കുന്നതുകൊടുങ്കാറ്റ് ഫ്രഞ്ച് പ്രദേശത്തിന്റെ വടക്കേ അറ്റത്ത് മാത്രമാണെന്നും എന്നാൽ മണിക്കൂറിൽ 110 കി.മീ മുതൽ 155 കി.മീ വരെ വേഗതയിൽ വീശുന്ന കാറ്റ് രാജ്യത്തിന്റെ ചില പ്രദേശങ്ങളെ ബാധിച്ചേക്കുമെന്നുമാണ്.
ചുഴലിക്കാറ്റ് ന്യൂ കാലിഡോണിയയ്ക്ക് കുറുകെ തെക്ക്-കിഴക്ക് ഫിജിയുടെ തെക്ക്, ന്യൂസിലാന്റിന്റെ വടക്ക് ഭാഗത്തേക്ക് നീങ്ങുന്നത് തുടരുമെന്നാണ് ഫിജി കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. അതായത് ചൊവ്വാഴ്ച ഉച്ചയോടെ വെതർ വാച്ചിൽ നിന്നുള്ള ഒരു അപ്ഡേറ്റ് അനുസരിച്ച്, റൂബി ന്യൂ കാലിഡോണിയയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് കരകയറി, ദ്വീപിന്റെ മധ്യഭാഗത്ത്, തലസ്ഥാനമായ നൗമയ്ക്ക് സമീപം ട്രാക്കുചെയ്യുന്നു.
ഫിജിയിലോ ന്യൂസിലാന്റിലോ നേരിട്ട് കാറ്റ് നാശം വിതച്ചോക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ കനത്ത മഴ അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളിൽ തുടരുമെന്നാണ് സൂചന. ഇത് രാജ്യമെമ്പാടും വെള്ളപ്പൊക്കത്തിനിടയാക്കും.തൽഫലമായി, അടുത്ത 36 മണിക്കൂറിൽ ചില സ്ഥലങ്ങളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതായി കാണാനാകും - പ്രത്യേകിച്ച് ബേ ഓഫ് പ്ലെന്റിയിൽ.
കൂടാതെ രാജ്യത്തെ മോശം കാലാവസ്ഥയെ തുടർന്ന് ലാന്റിങ് സംവിധാനം പ്രവർത്തനരഹിതമായത് വില്ലിങ്ടൺ വിമാനത്താവളത്തിലടക്കം 100 ലധികം സർവ്വീസുകളെയാണ് ബാധിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുന്നത് ഗതാഗത തടസ്സത്തിനും കാരമായിട്ടുണ്ട്, പല പ്രദേശങ്ങളിലെയും റോഡ് വെള്ളത്തിൽ മുങ്ങിയത് കാലതാമസത്തിനും ഇടയാക്കിയിട്ടുണ്ട്.