- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിൽ ബൂസ്റ്റർ ഷോട്ടിനുള്ള ഇടവേള ആറ് മാസത്തിൽ നിന്നും മൂന്ന് മാസമാക്കി കുറയ്ക്കും; ഓമിക്രോൺ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ നേരിടാൻ ഒരുക്കങ്ങളുമായി സർക്കാർ
രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദമായ ഓമിക്രോൺ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് ബൂസ്റ്റഷോർ ട്ട് പദ്ധതി ദ്രുതഗതിയിലാക്കുന്നതിനായി സർക്കാർ പുതിയ തീരുമാനവുമായി മുന്നോട്ട്.കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഷോട്ട് എടുക്കാനുള്ള ഇടവേള ആറ് മാസത്തിൽ നിന്നും മൂന്ന് മാസമായി കുറയ്ക്കാനാണ് തീരുമാനം.
ഇതോടെ രണ്ട് ഡോസ് വാക്സിനും എടുത്തവർക്ക് (ഖമിലൈി ആണെങ്കിൽ ഒറ്റ ഡോസ്) ബൂസ്റ്റർ ഷോട്ട് മൂന്ന് മാസം കഴിഞ്ഞാലുടൻ എടുക്കാം.ബൂസ്റ്റർ ഷോട്ടിനുള്ള ഇടവേള കുറയ്ക്കാനായി National Immunisation Advisory Committee (Niac) നേരത്തെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ടോണി ഹോലഹാന് നിർദ്ദേശം നൽകിയിരുന്നു.
ഇതിന് പുറമെ അയർലണ്ടിൽ മൂന്ന് വാക്സിൻ ഷോട്ട് എടുത്തവർക്ക് (രോഗപ്രതിരോധശേഷി വളരെ കുറവായ വ്യക്തികൾ) നാലാമത്തെ ഒരു mRNA വാക്സിൻ ഷോട്ട് കൂടി ബൂസ്റ്ററായി നൽകുമെന്നും അധികൃതർ അറിയിച്ചു. മൂന്നാമത്തെ ഡോസിന് ശേഷം മൂന്ന് മാസത്തെ ഇടവേളയിലാണ് നാലാം ഷോട്ട് നൽകുക.നേരത്തെ തീരുമാനിച്ച മുൻഗണനാ ക്രമത്തിൽ തന്നെയാണ് ബൂസ്റ്റർ ഷോട്ടുകളും നൽകുക.
രണ്ട് ഡോസ് വാക്സിൻ പദ്ധതിയുടെ ഭാഗമായി ഒരു ഡോസ് എടുക്കുകയും, ശേഷം കോവിഡ് ബാധിക്കുകയും ചെയ്തവർ, രോഗബാധയ്ക്ക് ശേഷം നാല് ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുത്ത് കോഴ്സ് പൂർത്തിയാക്കണമെന്നും Niac നിർദ്ദേശിക്കുന്നുണ്ട്.