ഓമിക്രോൺ വൈറസ് വ്യാപകമായതോടെ കാനഡ രാജ്യത്തേക്ക് എത്തുന്ന എല്ലാവർക്കും പരിശോധന ശക്തമാക്കി. ഇതോടെ രാജ്യത്തേക്ക് എത്തുന്ന പൂർണമായി വാക്‌സിനേഷൻ സ്വീകരിച്ചവരും പരിശോധനയ്ക്ക് വിധേയരാവണം. കൂടാതെ ഈ പരിശോധന ഫലം ലഭിക്കുന്നത് വരെ ക്വാറന്റെയ്ൻ ഇരിക്കാനും നിർദ്ദേശമുണ്ട്.

കനേഡിയൻ പൗരന്മാരും സ്ഥിരം താമസക്കാരും ഉൾപ്പെടെ എല്ലാ യാത്രക്കാരുംരാജ്യത്തേക്ക് എത്തുന്ന സമയത്ത് ടെസ്റ്റിന് വിധേയരാകണം.ടെസ്റ്റിൽ പോസിറ്റീവ് ആയാൽ അവർ 10 ദിവസത്തേക്ക് എസോലേറ്റ് ആവുകയും വേണം.

കാനഡയിലേക്കുള്ള പ്രവേശനത്തിന് മുമ്പുള്ള 14 ദിവസങ്ങളിൽ കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും ഒഴികെ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുള്ള, പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കാണ് പരിശോധനയ്ക്കായി തിരഞ്ഞെടുക്കുക.