ദുബൈ: രണ്ട് ദിനങ്ങളിലായി നടക്കുന്നയു.എ.ഇ.യിലുള്ള കൂരാറ (പാനൂർ)ക്കാർ കൂട്ടായ്മ സംഘടിപ്പിക്കുന്ന ആറാമത് സ്പോർട്സ് മീറ്റ് ഡിസം.16, 17 ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.റെയിഞ്ചെർസ് കൂരാറ, റെഡ് ചാലഞ്ചർ കൂരാറ,ഫെറൊഷ്യസ് കൂരാറ,
ഹരിക്കേൻസ് കൂരാറ എന്നീ4 ടീമുകളിലായി കായികപ്രതിഭകൾ മാറ്റുരക്കും.
16ന് വ്യാഴാഴ്ച രാത്രി 10 മണിക്ക് അജ്മാനിൽ ക്രിക്കറ്റ് മൽസരത്തോടെ മീറ്റിന് തുടക്കം കുറിക്കും.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് ഖിസൈസ് വുഡ്‌ലം പാർക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചു മാർച്ച് പാസ്റ്റോടെ ആരംഭിക്കും.തുടർന്ന് നടക്കുന്ന മീറ്റിൽ കബഡി, ഫുട്‌ബോൾ, കമ്പവലി, ബാഡ്മിന്റൻ, ഓട്ടമൽസരങ്ങൾ തുടങ്ങി നടക്കും. കുട്ടികൾക്കായി പ്രേത്യക മൽസരങ്ങളും . അൽ നൂർ ക്ലീനിക്കിന്റെ സഹകരണത്തൊടെ മെഡിക്കൽ ചെക്കപ്പ് സൗകര്യവും
ഒരുക്കിയിട്ടുണ്ട്

രാത്രി 8 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ എം സി എ നാസർ (മീഡിയാ വൺ ) മുഖ്യാതിഥിയായിരിക്കും. യു. എ. ഇ യിലെ അറിയപ്പെടുന്ന സാമുഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയെ ആദരിക്കും., മാധ്യമ പ്രവർത്തകൻ അരുൺ പാറാട് (24 ന്യൂസ് ) ഫാസിൽ ഉസ്മാൻ എന്നിവർ പങ്കെടുക്കും..