ദുബൈ: യുഎഇയിലെ(UAE) ഏറ്റവും വലിയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്(Union Coop), റീട്ടെയിൽ ബ്രാൻഡുകളായ ഇ ലെക്ലേർക്, സിസ്റ്റം യു, മറ്റ് ഫ്രഞ്ച് സംരഭകർ എന്നിവരുൾപ്പെടുന്ന ഫ്രഞ്ച് എഫ് ആൻഡ് ബി റീട്ടെയിൽ പ്രതിനിധികളെ സ്വീകരിച്ചു. ഹൈഡ്രോപോണിക് അഗ്രികൾച്ചർ മെക്കാനിസത്തെ കുറിച്ച് അറിയുക, പച്ചക്കറികൾ വളർത്തുന്നതിൽ കോ ഓപ്പറേറ്റീവ് സ്വീകരിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കുക, പ്രാദേശിക വിപണികളിലെ ഏറ്റവും പ്രധാന ആവശ്യങ്ങൾ മനസ്സിലാക്കുക എന്നിവയാണ് യൂണിയൻ കോപ് സന്ദർശനത്തിലൂടെ പ്രതിനിധിസംഘം ലക്ഷ്യം വെക്കുന്നത്. ഇതിന് പുറമെ അനുഭവങ്ങൾ കൈമാറാനും റീട്ടെയിൽ മേഖലയിൽ കോ ഓപ്പറേറ്റീവ് പിന്തുടരുന്ന നൂതന രീതികൾ പങ്കുവെക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

യൂണിയൻ കോപിനെ പ്രതിനിധീകരിച്ച്, സ്ട്രാറ്റജി, ഇന്നൊവേഷൻ ആൻഡ് കോർപ്പറേറ്റ് ഡെവലപ്മെന്റ് ഡയറക്ടർ പ്രിയ ചോപ്ര, ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജർ യാഖൂബ് അൽ ബലൂഷി, സ്ട്രാറ്റജി, ഇന്നൊവേഷൻ ആൻഡ് കോർപ്പറേറ്റ് ഡെവലപ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡാരിൻ അവിദ, ട്രേഡ് ഡെവലപ്മെന്റ് സെക്ടർ മാനേജർ സന ഗുൽ, അൽ വർഖ ശാഖയിലെ സീനിയർ ഷോറൂം സൂപ്പർവൈസർ മുഹമ്മദ് അബ്ബാസ് എന്നിവർ സന്നിഹിതരായിരുന്നു.

യാഖൂബ് അൽ ബലൂഷി, സന ഗുൽ, മുഹമ്മദ് അബ്ബാസ് എന്നിവർ യൂണിയൻ കോപ് ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളെ കുറിച്ച് വിശദമാക്കി കൊണ്ട് പ്രതിനിധി സംഘത്തിനൊപ്പം ഹൈപ്പർമാർക്കറ്റ് ചുറ്റിക്കണ്ടു. ഫുഡ് റീട്ടെയ്ലിങ്, ഡെലിവറി, കസ്റ്റമർ ഹാപ്പിനസ് സർവീസസ്, റീട്ടെയിൽ രംഗത്തെ എക്സ്പാൻഷൻ സ്ട്രാറ്റജിയും ഡിജിറ്റൽ പരിഹാരങ്ങളും എന്നീ മേഖലകളിൽ നടപ്പിലാക്കി മികച്ച പ്രവർത്തനങ്ങളെ കുറിച്ചും ഇവർ വിശദീകരിച്ചു. യൂണിയൻ കോപിന്റെ റീട്ടെയിൽ വ്യാപാര സംസ്‌കാരത്തെ കുറിച്ച് നിരവധി അറിവുകൾ, ഹൈഡ്രോപോണിക്സ്, അൽ വർഖ സിറ്റി മാളിലെ യൂണിയൻ കോപ് ഫാം കൈകാര്യം ചെയ്യുന്ന രീതികൾ എന്നിവ പ്രതിനിധി സംഘത്തിന് മനസ്സിലാക്കി കൊടുത്തതിന് പുറമെയാണിത്. യൂണിയൻ കോപ് സന്ദർശിച്ച പ്രതിനിധി സംഘത്തിന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകി, വരും കാലത്ത് രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണത്തിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.

യൂണിയൻ കോപ്, ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളെയും റീട്ടെയിൽ വ്യാപാര രംഗത്ത് അന്താരാഷ്ട്ര നിലവാരം പുലർത്തി കൊണ്ട് പിന്തുടരുന്ന രീതികളെയും ഫ്രഞ്ച് പ്രതിനിധി സംഘം പ്രശംസിച്ചു. ഊഷ്മളമായ സ്വീകരണത്തിനും മികച്ച സേവനങ്ങൾ അടുത്തറിയാനുള്ള അവസരത്തിനും യൂണിയൻ കോപ് ഫാം, പ്രവർത്തനങ്ങൾ, ഡെലിവറി സംവിധാനങ്ങൾ, വ്യാപാരത്തിന് ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ, പ്രൊമോഷനുകൾ, ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയിൽ ഷോറൂമിൽ ചിട്ടയായി ക്രമീകരിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ എന്നിവ കാണാനും മനസ്സിലാക്കാനും നൽകിയ അവസരത്തിനും പ്രതിനിധി സംഘം നന്ദി അറിയിച്ചു.