ദോഹ. ശുക്കൂർ കിനാലൂരിന് മിഡിൽ ഈസ്റ്റിലെ മികച്ച ബിസിനസുകാരനുള്ള പുരസ്‌കാരം. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേർസ് അസോസിയേഷനാണ് 'യുഎഇ@50സലൂട്ടിങ് ദി നേഷൻ' സമ്മേളനത്തിന്റെ ഭാഗമായി പുരസ്‌കാരം നൽകിയത്.

ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വാണിജ്യ-വ്യവസായ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ മുൻ മന്ത്രിയും അജ്മാൻ റൂളേഴ്‌സ് കോർട്ട് മേധാവിയുമായ ശൈഖ് ഡോ. മാജിദ് ബിൻ സയീദ് അൽ നുഐമിയും തമിഴ് സൂപ്പർ സ്റ്റാർ വിജയ് സേതുപതിയും ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഗൾഫിലും നാട്ടിലും വിവിധ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന ശുക്കൂർ കിനാലൂർ ഖത്തറിലെ അക്കോൺ ഗ്രൂപ്പ് ഹോൾഡിങ് ചെയർമാനാണ് . സാമൂഹ്യ സാംസ്‌കാരിക ജഡീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തെ കഴിഞ്ഞ വർഷം ഖത്തറിലെ ഇന്ത്യൻ എംബസി പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചിരുന്നു,

വാണിജ്യ വ്യാപാര രംഗങ്ങളിൽ പതിറ്റാണ്ടുകളുടെ സേവനമുദ്ര പതിപ്പിച്ച ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നുമുള്ള സംരംഭകരായ ഭീമ ഗോൾഡ് എംഡി ഡോ. ബി ഗോവിന്ദൻ, ഫാത്തിമ ഹെൽത്ത് കെയർ ചെയർമാൻ ഡോ. കെ പി ഹുസ്സൈൻ, കൈരളി ടിഎംടി ഡയറക്ടർ പഹലിഷ, അറബ് ഇന്ത്യൻ സ്പൈസസ് എംഡി ഹരീഷ് തഹലിയാനി, ഫാസ്റ്റ് ബിസിനസ് ലൈൻ എംഡി അബ്ദുല്ല ഹിളർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ര് എംഎ യൂസുഫലി സമ്മേളനം ഔപചാരികമായി ഉത്ഘാടനം ചെയ്തു. സർവ മേഖലകളിലുമുള്ള യുഎഇ യുടെ വിസ്മയകരമായ കുതിപ്പ് മറ്റു രാജ്യങ്ങൾക്ക് കൂടി മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹവും സഹവർത്തിത്വവും അതിരുകളില്ലാത്ത പിന്തുണയുമാണ് യുഎഇയുടെ മുഖമുദ്ര. ഈ രാജ്യത്തോടൊപ്പം നാല് പതിറ്റാണ്ടിലേറെ സഞ്ചരിച്ച ഒരാളെന്ന നിലയിൽ, രാജ്യത്തിന്റെ ഗോൾഡൻ ജൂബിലി അങ്ങേയറ്റം സന്തോഷം പകരുന്ന നിമിഷമാണെന്നും യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫലി ഉത്ഘാടന പ്രഭാഷണം നിർവഹിച്ചു.


ഗൾഫ് മലയാളികളാണ് കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ ഉത്തേജനമായി വർത്തിക്കുന്നത്. ഇവിടെ വളരുന്ന സംരംഭങ്ങളുടെ ആനുപാതികമായ ഉണർവ് കേരളത്തിൽ നമുക്ക് കാണാൻ കഴിയും. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉൾപ്പെടെ കേരളം ആപത്തിൽ പെട്ടപ്പോൾ ഐപിഎ സംരംഭകർ നടത്തിയ മനുഷ്യത്വപരമായ സഹായം ഞാൻ ഇന്നും ഓർക്കുന്നുവെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പ്രശസ്ത നടൻ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ സാന്നിധ്യം ചടങ്ങിന് ആവേശം പകർന്നു. ഹിസ് എക്‌സലൻസി ശൈഖ് ഡോ. മാജിദ് ബിൻ സയീദ് അൽ നുഐമി മുഖ്യാതിഥിയായി പങ്കെടുത്തു.

ഐപിഎ ചെയർമാൻ വി കെ ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടർ ചെയർമാൻ എ കെ ഫൈസൽ ഐപിഎയുടെ ദേശീയ ദിന സന്ദേശം നൽകി.


ഇന്ത്യൻ പ്രവാസി സംരംഭകർ ഈ രാജ്യത്തിന് നന്ദിയർപ്പിക്കുന്നതിന്റെ ഭാഗമായി 'ഇൻഫ്ലുവൻഷ്യൽ ഇന്ത്യൻസ് സലൂട്ടിങ് ദി നേഷൻ' എന്നപേരിൽ ഇംഗ്ലീഷിൽ തയാറാക്കിയ കോഫീ ടേബിൾ ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ശൈഖ് ഡോ. മാജിദ് ബിൻ സയീദ് അൽ നുഐമി പ്രകാശനം നിർവ്വഹിച്ചു. എം എ അഷ്‌റഫലി ആദ്യപ്രതി സ്വീകരിച്ചു. ഓൺലൈൻ എഡിഷൻ വിജയ് സേതുപതി റിലീസ് ചെയ്തു.ഡോ. ആസാദ് മൂപ്പൻ, ശംസുദ്ധീൻ ബിൻ മുഹ്യുദ്ധീൻ, ഡോ. കെ പി ഹുസൈൻ, പൊയിൽ അബ്ദുല്ല, ജബ്ബാർ ഹോട്പൊക്ക്, ശംസുദ്ധീൻ നെല്ലറ, ഡോ. മുഹമ്മദ് അൽ നൂർ ക്ലിനിക്, അബ്ദുൽ മജീദ് മലബാർ ഗോൾഡ്, കരീം വെങ്കിടങ്, സാലിഹ് ആസാ ഗ്രുപ്പ്, മുഹമ്മദ് അൽ റുബാൻ കാർഗോ, മുഹമ്മദ് സിറാജ് അംവാജ് ഗ്രൂപ്പ്,ബഷീർ പാൻഗൾഫ്,റിയാസ് കിൽട്ടൻ സലീം മൂപ്പൻ എഎകെ മുസ്തഫ, എന്നിവർ വിവിധ ചടങ്ങുകളിൽ സംബന്ധിസിച്ചു.

ഐപിഎ ഉപഭോക്താക്കളുടെ വിവിധ സംരംഭങ്ങളുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. സംഗീത നിശ പരിപാടിക്ക് കൊഴുപ്പേകി.

ഐപിഎ ട്രഷറർ ശിഹാബ് തങ്ങൾ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം മുനീർ അൽവഫ നന്ദിയും പറഞ്ഞു. ഷാഫി അൽ മുർഷിദി,നിസാർ സൈദ്,സൈനുദ്ദീൻ ചേലേരി,തങ്കച്ചൻ മണ്ഡപത്തിൽ, സൽമാനുൽ ഫാരിസ്, അഫി അഹമ്മദ് സ്മാർട്ട് ട്രാവൽ , ഹക്കീം വാഴക്കാല, തൽഹത്ത് ഫോറം ഗ്രുപ്പ് , ബിബി ജോൺ യുബിഎൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.