- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഓമിക്രോൺ സാന്നിധ്യം - ഡോ. വലൻസ്‌കി
വാഷിങ്ടൺ : ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഓമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം ഒരു മാസത്തിനകം തന്നെ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി സെന്റർ ഫോർ ഡീസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ.റോഷ്‌ലി വലൻസ്‌കി വെള്ളിയാഴ്ച (ഡിസം.10) അണ്ഡത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഡിസം.12 ഞായറാഴ്ചയോടെ അമേരിക്കയിലെ കോവിഡ് മരണ സംഖ്യ 800,000 ത്തോട് സമീപിച്ചിരിക്കുകയാണെന്നും ഗവൺമെന്റ് അധികൃതർ പറഞ്ഞു .
അതെ സമയം പൂർണ്ണ വാക്സിനേഷന്റെ നിർവചനം ഇപ്പോൾ നിശ്ചയിക്കുന്നത് മോഡേണ , ഫൈസർ എന്നീ വാക്സിനുകളുടെ രണ്ടു ഡോസ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ ഒരു ഡോസും എന്നത് പുനർചിന്തനം ചെയ്യണോ എന്നാണ് ഗവൺമെന്റ് ഇപ്പോൾ ചിന്തിക്കുന്നതെന്ന് യു.എസ്സിലെ കോവിഡ് എക്സ്പെർട്ട് ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു
കോവിഡ് കേസ്സുകൾ വർദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചും ഓമിക്രോൺ വേരിയന്റിന്റെ ഭീതി നിലനിൽക്കുന്നതും ബൂസ്റ്റർ ഡോസ് നിർബന്ധമായും സ്വീകരിക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന് വേണം അനുമാനിക്കാൻ എന്നും ഫൗച്ചി കൂട്ടിച്ചേർത്തു .
കോവിഡ് വാക്സിന്റെ പ്രതിരോധ ശക്തി 6 മാസത്തേക്ക് ആണെന്നും ബൂസ്റ്റർ ഡോസ് ആവശ്യമാണെന്നും നാലാമത്തെ ഡോസിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ഫൗച്ചി പറഞ്ഞു .