ന്യു യോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റായി സണ്ണി പൗലോസും സെക്രട്ടറിയായി ഫ്രാൻസിസ് തടത്തിലും തെരെഞ്ഞെടുക്കപ്പെട്ടു.മറ്റു ഭാരവാഹികൾ: സജി ഏബ്രഹാം (വൈസ് പ്രസിഡന്റ്) ഷോളി കുമ്പിളുവേലി (ട്രഷറർ) ജേക്കബ് മാനുവൽ (ജോ. സെക്രട്ടറി) ബിജു ജോൺ (ജോ. ട്രഷറർ)

ചാപറ്റർ പ്രസിഡന്റ് ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റെജി ജോർജ് പ്രവർത്തനങ്ങൾ വിവരിക്കുകയും തെരെഞ്ഞെടുപ്പിനു നേത്രുത്വം നൽകുകയും ചെയ്തു.പ്രസ് ക്ലബിന്റെ ആരംഭകാല നേതാക്കളിലൊരാളായ സണ്ണി പൗലോസ് ജനനി മാസികയുടെ മാനേജിങ് എഡിറ്ററാണ്. നാഷനൽ ട്രഷറർ, ചാപ്റ്റർ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 23 വർഷമായി പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ജനനി മാസികയുടെ മുഖ്യ ശില്പികളിൽ ഒരാളാണ്.

ഫ്രാൻസിസ് തടത്തിൽ കേരളത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്നു. ദീപികയിൽ ബ്യൂറോ ചീഫും രാഷ്ട്രദീപികയുടെ എഡിറ്റർ ഇൻ ചാർജും (കോഴിക്കോട്) ആയിരുന്നു. പിന്നീട് മംഗളത്തിൽ ന്യുസ് എഡിറ്റർ. അക്കാലത്ത് വിവിധ അവർഡുകൾ നേടി.കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (കെ.യു.ഡബ്ലിയു.ജെ) സ്റ്റേറ്റ് കമ്മിറ്റി അംഗമായിരുന്നു.അമേരിക്കയിൽ ദീർഘകാലം ഫ്രീലാൻസ് പത്രവർത്തകാൻ. ചാനലുകളിലും പ്രവർത്തിച്ചു. ഇപ്പോൾ കേരള ടൈംസ് ചീഫ് എഡിറ്റർ.

പത്രപ്രവർത്തനകാലത്തെപ്പറ്റിയുള്ള 'നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ' എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവാണ്.

പൊതു പ്രവർത്തനങ്ങളിലൂടെ പത്ര പ്രവർത്തന രംഗത്തേയ്ക്ക് കടന്നു വന്ന സജി എബ്രഹാം പ്രസ് ക്ലബ് പ്രഥമ കോൺഫ്രൻസ് മുതൽ കേരളഭൂഷണത്തെ പ്രതിനിധികരിച്ചു. ന്യൂയോർക് ചാപ്റ്ററിന്റെ ചാപ്റ്റർ ട്രഷറർ ആയും സെക്രട്ടറി ആയും നാഷണൽ ഓഡിറ്ററായും പ്രവർത്തിച്ചു. ഇത്തവണ നാഷണൽ കോൺഫറൻസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബൃഹത്തായ സൂവനീറിന്റെ ചീഫ് എഡിറ്ററായിരുന്നു.

സംഘടനാ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും പ്രവർത്തിക്കുന്ന ഷോളി കുമ്പിളുവേലി എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമാണ്. മാതൃഭൂമി ടിവിയിലും പത്രത്തിലും റിപ്പോർട്ടർ. ഇ-മലയാളിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കുന്നു.

ജേക്കബ് മാനുവൽ (കൈരളി ടിവി) ദൃശ്യമാധ്യമ രംഗത്ത് നിറസാന്നിധ്യമാണ്.മികച്ച എഴുത്തുകാരനായ ബിജു ജോൺ (കേരള ടൈംസ്) വിവിധ കർമ്മരംഗങ്ങളിൽ സജീവം