- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷാ സജയൻ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസഡറാകും; പരിപാടിയടെ ഉദ്ഘാടനം 18-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
തിരുവനന്തപുരം: നിമിഷാ സജയൻ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസഡറാകും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണപരിപാടിയായ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസഡറായി നടി നിമിഷാ സജയനെ തിരഞ്ഞെടുക്കുക ആയിരുന്നു.
നിമിഷ പ്രചാരണ പരിപാടി നയിക്കും. പദ്ധതി 18-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം നിശാഗന്ധിയിലാണ് ഉദ്ഘാടനം. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടുവരെയാണ് ഒന്നാംഘട്ട പ്രചാരണം.
Next Story