- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പൊലീസ് അസോസിയേഷൻ എസ് എ പി ജില്ലാകമ്മിറ്റി പ്രവർത്തനോദ്ഘാടനം നടത്തി

കേരള പൊലീസ് അസോസിയേഷൻ എസ് എ പി ജില്ലാകമ്മിറ്റി പ്രവർത്തനോദ്ഘാടനം നടത്തി.ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് കാലത്തെ പൊലീസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ എന്നു പറയുമ്പോഴും വർത്തമാന കാലത്ത് മൂല്യാധിഷ്ഠിത മധ്യമപ്രവർത്തനത്തിന് വലിയ അപചയം നേരിടുന്നു. മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനം നടത്തുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു വരുന്നു.
വ്യാജവാർത്തകളെ വസ്തുതതകൾ പരിശോധിക്കാതെ ആധികാരമായി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നും എന്നാൽ ഭയപ്പെടേണ്ടതായ ഒരു സാഹചര്യം നിലവിലില്ല എന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പരാമർശിച്ചു.
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കയുള്ള കേരള പൊലീസ് അസോസിയേഷൻ എസ് എ പി ജില്ലാ കമ്മിറ്റിയുടെ താരാട്ട് പദ്ധതി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കായി ഒരുക്കിയ താരാട്ട് പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു. പൊലീസ് അസോസിയേഷന്റെ2022 വർഷത്തെ കലണ്ടർ വട്ടിയൂർക്കാവ് എം എൽ എ ശ്രീ. വി കെ പ്രശാന്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീണിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
അസിസ്റ്റന്റ് കമാൻഡന്റ് അജി ചാൾസ്, കേരള സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ആർ രാജു, കേരള പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പ്രവീൺ സംസ്ഥാന ട്രഷറർ സുധീർഖാൻ, കെ. പി. ഒ. എ. തിരുവനന്തപുരം സിറ്റി സെക്രട്ടറി റ്റി എസ് ബൈജു, കെ. പി. ഒ. എ. എസ് എ പി ജില്ലാ സെക്രട്ടറി കെ എസ് ആനന്ദ്, കെ. പി. എ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി ജി വിനു , കെ. പി. എ തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി പ്രസിഡന്റ് കിരൺ ദേവ്, കെ.പി.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം കരുൺ, കേരള സംസ്ഥാന ശിശുക്ഷേമ സമിതി സൂപ്രണ്ട് എൽ. ഷീബ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കേരള പൊലീസ് അസോസിയേഷൻ എസ് എ പി ജില്ലാ പ്രസിഡന്റ് അരുൺ അധ്യക്ഷനായി, ജില്ലാ സെക്രട്ടറി എസ് ജെ സുജിത് സ്വാഗതവും സജിത് ജി നായർ നന്ദിയും പറഞ്ഞു

