നുവരി 1 മുതൽ, 50 ശതമാനം ജീവനക്കാർക്കും ഓഫീസിലേക്ക് മടങ്ങാൻ അനുമതി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.പൂർണ്ണമായി വാക്‌സിനേഷൻ എടുത്തിട്ടുള്ള അല്ലെങ്കിൽ അടുത്തിടെ COVID-19 ൽ നിന്ന് സുഖം പ്രാപിച്ച ജീവനക്കാരെ ജോലിസ്ഥലത്തേക്ക് മടങ്ങാൻ അനുവദിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

സിംഗപ്പൂരിൽ COVID-19 കേസുകളിൽ വർദ്ധനവ് കാണാൻ തുടങ്ങിയ സെപ്റ്റംബർ മുതൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരുകയാണ്. ജോലി സ്ഥലത്ത് കൂടുതൽ ജീവനക്കാരെ എത്തിക്കുമെങ്കിലും ജോലിസ്ഥലത്തെ സാമൂഹിക ഒത്തുചേരലുകൾ അനുവദനീയമല്ല.അതേസമയം, വാക്‌സിനേഷൻ എടുക്കാത്ത വ്യക്തികൾക്ക് നെഗറ്റീവ് പരിശോധനയിലൂടെ ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള ഇളവ് നീക്കം ചെയ്യുന്നത് ടാസ്‌ക് ഫോഴ്സ് പരിഗണിക്കുകയാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

കൂടാതെ, ജോലിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പരിധി നിലവിലുള്ള 50 പേരുടെ പരിധിക്ക് മുകളിൽ ഉയർത്തുമെന്നും അറിയിച്ചു. എന്നാൽ പങ്കെടുക്കുന്നവർ പരസ്പരം സുരക്ഷിതമായ അകലത്തിൽ മുഖംമൂടി ധരിച്ച് ഇരിക്കുന്ന ഇവന്റുകൾക്ക് മാത്രമേ ഇത് ബാധകമാകൂ.

കോവിഡ്-19-നുള്ള വാക്സിനേഷൻ ഡിഫറൻഷ്യേറ്റഡ് സേഫ് മാനേജ്മെന്റ് മെഷറുകളും (VDS) ഫെബ്രുവരി 1 മുതൽ കൂടുതൽ മേഖലകളിൽ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.