- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി ബില്ലിനെയോർത്തുള്ള ആശങ്ക വേണ്ട; എല്ലാ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്കും 100 യൂറോ ക്രെഡിറ്റ്; അയർലന്റിലെ പുതിയ പദ്ധതിക്ക് അംഗീകാരമായി
ഡബ്ലിൻ : ഇനി ഉയർന്ന വൈദ്യുതി ബില്ലിനെക്കുറിച്ച് ഓർത്തുള്ള ആകുലത വേണ്ട. കാരണം വൈദ്യുതി വിലയിലെ അഭൂതപൂർവമായ വർധനയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായി 100 യൂറോയുടെ ക്രഡിറ്റ് പദ്ധതി പ്രാബല്യത്തിൽ വന്നു. 210 മില്യൺ യൂറോ ചെലവു വരുന്ന സർക്കാർ സ്‌കീമിന് മന്ത്രിസഭ അംഗീകാരം നൽകി.
പ്ലാൻ പ്രകാരം, എല്ലാ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്കും 100 യൂറോ ക്രെഡിറ്റ് ലഭിക്കും. എനർജി സപ്ലയർമാർക്ക് ഇഎസ്ബി ഈ തുക നൽകും.പ്രീ-പേ കരാറിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി പ്രത്യേക അപേക്ഷ നൽകേണ്ടതുമില്ല.
എല്ലാ വീട്ടുകാർക്കും അവരുടെ വൈദ്യുതി ബില്ലിലേക്ക് നൽകാനാണ്, ക്രെഡിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ഇമോൺ റയാൻ പറഞ്ഞു.അന്താരാഷ്ട്ര ഊർജ വില യൂട്ടിലിറ്റി ബില്ലുകളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കനുസരിച്ച് പണപ്പെരുപ്പം 5.3 ശതമാനമാണ്. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഏകദേശം 2.1 ദശലക്ഷം ഗാർഹിക ഇലക്ട്രിസിറ്റി അക്കൗണ്ട് ഉടമകൾക്ക് ഒറ്റത്തവണ, അവരുടെ ഇലക്ട്രിസിറ്റി അക്കൗണ്ടുകളിലേക്കുള്ള അസാധാരണമായ പേയ്മെന്റിന് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.