- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ വരും മാസങ്ങളിൽ അസാധുവാകുക രണ്ട് ലക്ഷത്തിലധികം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ്; പിൻവവിക്കുന്നത് യോഗ്യതാ പരിധിക്ക് പുറത്തായവരുടെ ലൈസൻസുകൾ
കുവൈത്തിൽ വരും മാസങ്ങളിൽ അസാധുവാകുക രണ്ട് ലക്ഷത്തിലധികം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ്. തൊഴിൽ മാറ്റവും മറ്റു കാരങ്ങളാലും യോഗ്യതാപരിധിക്ക് പുറത്തായ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ആയിരിക്കും പ്രധാനമായും പിൻവലിക്കുക.
ഒരുമാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. ലൈസൻസ് മാനദണ്ഡങ്ങൾകൂടുതൽ കർശനമാക്കുമെന്നും അധികൃതർ സൂചന നൽകി. തൊഴിൽ മാറ്റവും മറ്റു കാരങ്ങളാലും യോഗ്യതാപരിധിക്ക് പുറത്തായ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ആയിരിക്കും പ്രധാനമായും പിൻവലിക്കുക. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവർ , കോവിഡ് രൂക്ഷമായ കാലത്ത് നാട്ടിൽ കുടുങ്ങി ഇഖാമ നഷ്ടമായവർ ,എന്നിവരുടെ ലൈസന്‌സുകളും അസാധുവാകും.
ഡിസംബറിൽ തന്നെ തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനാണ് നീക്കം . എല്ലാ ലൈസൻസുകളും പരിശോധിച്ച് അർഹതയുള്ളവരുടേത് മാത്രം നിലനിർത്താൻ മൂന്നുമാസത്തോളം സമയം വരുമെന്നാണ് കണക്കു കൂട്ടൽ . വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദിനാർ ശമ്പളം, ബിരുദം,തുടർച്ചയായി രണ്ട് വർഷം താമസം എന്നിവയാണ് ഉപാധി. ജോലി മാറ്റമോ മറ്റോ ആയ കാരണത്താൽ ഈ പരിധിക്ക് പുറത്താവുന്നവർ ലൈസൻസ് തിരിച്ചേൽപിക്കേണ്ടതുണ്ട്.
ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കും. ഇത്തരം തസ്തികളിൽനിന്ന് മാറിയാലും ലൈസൻസ് തിരിച്ചേൽപ്പിക്കണം. എന്നാണു വ്യവസ്ഥ . ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് മാനദണ്ഡങ്ങൾ അധികൃതർ കർശനമാക്കിയത്.