ഈ മാസം 19 മുതൽ ബഹ്‌റിൻ വീണ്ടും യെല്ലോ അലർട്ടിലേക്ക് മടങ്ങുകയാണ്. ഓമിക്രോൺ വ്യാപകമായതോടെ ജാഗ്രത വർദ്ധിപ്പിക്കുന്നത് ജനുവരി 31 വരെയാണ്, കോവിഡ് വകഭേദമായ ഓമിക്രോൺ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വർധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് മാറുന്നത്.

്ഈ മാസം 19 മുതൽ ജനുവരി 31 വരെയുള്ള കാലയളവിൽ നേരത്തെ യെല്ലോ ലെവലിൽ സ്വീകരിക്കാൻ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസിന് സമയമായവർ ഉടൻ ഹെൽത് സെന്ററുകളിലത്തെി ബൂസ്റ്റർ എടുക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.. യെല്ലോ ലെവൽ കാലയളവിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് ഗ്രീൻ ലെവലിലേത് പോലെ മുന്നോട്ട് പോകാൻ സാധിക്കും.