മനാമ. ബഹ്റൈൻ അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെഎംസിസി ബഹ്റൈൻ 36 ആമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ വെച്ചു ഡിസംബർ 16 ന് നടക്കുമെന്ന് സ്വാഗസംഘം ഭാരവാഹികൾ അറിയിച്ചു.

കെഎംസിസി ബഹ്റൈൻ ശിഹാബ് തങ്ങൾ ജീവസ്പർശം രക്തദാന ക്യാമ്പ് 13 വർഷങ്ങളിലായി ഏകദേശം 5300 ൽ പരം ആളുകൾ അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനമായി നൽകിയിട്ടുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടാം ദിവസത്തിൽ (ഡിസംബർ 17) മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന വിവിധ കലാ പരിപാടികൾ, കുടുംബ സംഗമം, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സംഗമം എന്നീ ആഘോഷങ്ങളോട് കൂടി ആയിരിക്കുമെന്ന് കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സ്വാഗതസംഘം ഭാരവാഹികളായ ഷാഫി പാറക്കട്ട, റഷീദ് ആറ്റൂർ എന്നിവർ അറിയിച്ചു.

പരിപാടികളിൽ ഏവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ പറഞ്ഞു.രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ; 39464958 34164333