- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലഡ് ഡോണേഴ്‌സ് കേരള- കുവൈറ്റ് ചാപ്റ്റർ ജനറൽ ബോഡി മീറ്റിങ് സംഘടിപ്പിച്ചു
കുവൈറ്റ്: രക്തദാനരംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള - കുവൈറ്റ് ചാപ്റ്റർ 2021 ഡിസംബർ 09 നു ജനറൽ ബോഡി മീറ്റിങ് സംഘടിപ്പിച്ചു. മുൻ പ്രസിഡന്റ് രഘുബാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി മുനീർ PC 2020-21 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ബിജി മുരളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ പുതുക്കിയ ബൈലോ യോഗത്തിൽ വിശദമായി അവതരിക്കപ്പെട്ടു.
പുതുക്കിയ ബൈലോ പ്രകാരമുള്ള ഭാരവാഹികളുടെ പട്ടിക യോഗത്തിൽ അവതരിപ്പിക്കുകയും , 2022 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയും ചെയ്തു.
ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ ജനറൽ കൺവീനറായി രാജൻ തോട്ടത്തിലിനേയും , ജോയിന്റ് കൺവീനറായി ജയൻ സദാശിവനെയും തിരഞ്ഞെടുത്തു. കൂടാതെ അഡ്‌മിനിസ്‌ട്രേഷൻ , മീഡിയ , ഫിനാൻസ് , വിഷ്വൽസ് , ഇവെന്റ്‌സ് , എമർജൻസി റസ്‌പോൺസ് , ട്രാൻസ്പോർട് , ഏഞ്ചൽസ് ( വനിതാ വിങ് ), കണ്ടെന്റ് ക്രിയേസ്റ്റർസ് എന്നീ വിഭാഗങ്ങളിൽ കോഓർഡിനേറ്റർമാരെയും , അംഗങ്ങളെയും , പതിമൂന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.
യോഗത്തിനു ബിജി മുരളി സ്വാഗതവും , ലിനി ജോയി നന്ദിയും രേഖപ്പെടുത്തി.
കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും, സന്നദ്ധ രക്തദാന പ്രവർത്തനങ്ങളിൽ സേവനം നൽകാൻ താത്പര്യമുള്ളവരും കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.