ഡാലസ്: 2010 മുതൽ തുടർച്ചയായി ഡാലസ് കൗണ്ടി ജഡ്ജ് തിരഞ്ഞെടുപ്പിൽ വെല്ലുവിളി നേരിടാതെ വിജയിച്ചുവന്നിരുന്ന ക്ലെ ജങ്കിൻസിന് അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള കരുത്തനായ എതിരാളിയെ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. 2022 മാർച്ചിൽ പ്രൈമറി തിരഞ്ഞെടുപ്പ് ആരംഭിക്കും.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉരുക്കുകോട്ടയായാണ് ടെക്സസ് സംസ്ഥാനം അറിയപ്പെടുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ഡാലസിൽ റിപ്പബ്ലിക്കൻ മുന്നേറ്റത്തെ തടഞ്ഞുനിർത്തുന്നതിൽ കാലങ്ങളായി ഡമോക്രാറ്റിക് പാർട്ടി വിജയിച്ചിരുന്നു. ഡാലസ് കൗണ്ടി മേയർ സ്ഥാനവും ഡമോക്രാറ്റിക് പാർട്ടി തന്നെയാണ് നേടിയിരുന്നത്.

കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്, ടെക്സസ് ഗവർണറുടെ ഉത്തരവുപോലും അവഗണിച്ചു, പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിന് കൗണ്ടി ജഡ്ജിയെന്ന നിലയിൽ ക്ലെ ജങ്കിൻസ് സ്വീകരിച്ച പല നടപടികളും ഗവർണറുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും, മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ദീർഘകാലം ഡാലസ് സ്‌കൂൾ ട്രസ്റ്റിയായി പ്രവർത്തിച്ച്, എല്ലാവരുടേയും ആദരവു നേടിയെടുത്ത എഡ്വിൻ ഫ്ലോറസാണ് ക്ലെ ജങ്കിൻസിനെതിരെ മൽസരിക്കുക. അതേസമയം ഡമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ ക്ലെ ജങ്കിൻസിനെ നേരിടുമെന്ന് സിഡാർ ഹിൽ അറ്റോർണി ബില്ലി ക്ലാർക്ക് പ്രഖ്യാപിച്ചു