ഹൂസ്റ്റൺ: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായി ജോർജ് തെക്കേമലയും സെക്രട്ടറിയായി ഫിന്നി രാജുവും തെരഞ്ഞെടുക്കപ്പട്ടു.

മറ്റു ഭാരവാഹികൾ : ജോൺ.ഡബ്ലിയു. വർഗീസ് (വൈസ് പ്രസിണ്ടന്റ്) മോട്ടി മാത്യു (ട്രഷറർ)) വിജു വർഗീസ് (ജോയിന്റ് സെക്രട്ടറി) ജോയ്‌സ് തോന്നിയാമല (ജോയിന്റ് ട്രഷറർ)

ഡിസംബർ 3 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മിസ്സോറി സിറ്റിയിൽ തനിമ റെസ്റ്റോറന്റിൽ വച്ച് നടന്ന പുതു യോഗത്തിലാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് ശങ്കരൻകുട്ടി പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിന്നി രാജു ഹൂസ്റ്റൺ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മോട്ടി മാത്യു വാർഷിക കണക്കും അവതരിപ്പിച്ചു.

പ്രസ് ക്ലബ്ബിന്റെ ആരംഭകാലം മുതൽ ചാപ്റ്ററിനു ഊർജസ്വലമായ സംഭാവനകൾ നൽകി വരുന്ന ജോർജ് തോമസ് തെക്കേമല ഏഷ്യാനെറ്റ് ചാനലിന്റെ തുടക്കം മുതൽ മികവുറ്റ പ്രവർത്തന കാഴ്ചവെച്ച മാധ്യമ പ്രവർത്തകനാണ്. 1993 ൽ ഏഷ്യാനെറ്റിൽ ജോലിയിൽ പ്രവേശിച്ച ജോർജ് 2006 വരെ തിരുവനന്തപുരത്തും ഡെൽഹിയിലുമായി പ്രൊഡക്ഷൻ രംഗത്തെ കരുത്തുറ്റ സാന്നിദ്ധ്യമായി പ്രവർത്തിച്ചു. ചീഫ് വീഡിയോ എഡിറ്റർ ആയി നിരവധി പ്രോഗ്രാമുകൾ നിർമ്മിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ പ്രവേശിക്കുന്നതിനുമുമ്പ് ടൈംസ് ടിവി ഡൽഹിയിലും പ്രൊഡക്ഷൻ രംഗത്തു പ്രവർത്തിച്ചു. 2006 ൽ അമേരിക്കയിലെത്തിയ ജോർജ് ഏഷ്യാനെറ്റിന്റെ പ്രവർത്തന ങ്ങളിൽ സജീവമായി ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. 2011 മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്നിരുന്ന ' അമേരിക്കൻ ജാലക' ത്തിന്റെ മുഖ്യ പ്രൊഡ്യൂസർ ആയിരുന്നു.

ഹാർവെസ്‌റ് ടിവി നെറ്റ് വർക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവർസീസ് ഓപ്പറേഷൻസ് ഫിന്നി രാജു ഹൂസ്റ്റൺ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹൂസ്റ്റൺ ചാപ്റ്ററിന്റെ മാധ്യമ യുവനിരയിലെ പ്രമുഖനാണ് ഫിന്നി. അമേരിക്കയിലെ നിരവധി സംഘടനകളിൽ സജീവ സാന്നിധ്യമാണ്. ഏറ്റെടുക്കുന്ന ചുമതലകൾ കൃത്യനിഷ്ഠയോടെ ചെയ്തു വരുന്ന നല്ല സംഘാടകൻ കൂടിയായ ഫിന്നി രാജു ഹൂസ്റ്റൺ ചാപ്റ്ററിനു ഒരു മൂതല്കൂട്ടാണ്.

വീണ്ടും ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട മോട്ടി മാത്യു കൈരളി ടി.വി ഹൂസ്റ്റന്റെ ബ്യൂറോ ചീഫാണ്. പ്രശസ്ത ഫോട്ടോഗ്രാഫറും കൂടിയാണ്. നിരവധി ഡോക്യൂമെന്ററികൾ, ഷോർട് ഫിലിമുകൾ, പരസ്യ ചിത്രങ്ങൾ ആൽബങ്ങൾ തുടങ്ങിയവ സംവിധാനം ചെയ്തിട്ടുണ്ട്.

വൈസ് പ്രസിഡണ്ട് ജെ.ഡബ്ലിയു.വർഗീസ് ഹൂസ്റ്റൺ 'ദക്ഷിൺ റേഡിയോ' ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു.

ജോയിന്റ് സെക്രട്ടറി വിജു വർഗീസ് മലയാളി എഫ്എം ഡയറക്ടറാണ്. ജോയിന്റ് ട്രഷറർ ജോയ്സ് തോന്നിയാമല അമേരിക്കയിലെ എഴുത്തുകാരിൽ പ്രമുഖരിൽ ഒരാളാണ്.

ശങ്കരൻകുട്ടി പിള്ള, അനിൽ ആറന്മുള, ജീമോൻ റാന്നി, സൈമൺ വളാച്ചേരിൽ, അജു വാരിക്കാട്, ജിജു കുളങ്ങര എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസ അറിയിച്ചു.