ഹൂസ്റ്റൺ: വർണപ്പകിട്ടാർന്ന പരിപാടികളൊരുക്കി വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയൂ.എം.സി) ഹൂസ്റ്റൺ പ്രൊവിൻസ് താങ്ക്‌സ് ഗിവിങ് ഡിന്നറും ഗ്രാജുവേറ്റുകളെ ആദരിക്കലും നടത്തി ജനശ്രദ്ധയാകര്ഷിച്ചു.

നവംബർ 27 നു ശനിയാഴ്ച വൈകുന്നേരം 6.30 ന് ദേശി റെസ്റ്റോറന്റിൽ വച്ച് നടന്ന പരിപാടിയിൽ വർണശബളിമയാർന്ന കലാപരിപാടികലും നടത്തപ്പെട്ടു.

ഡബ്ലിയു.എം.സി കുടുംബാംഗങ്ങളുടെ ഈ ഒത്തുചേരൽ സംഘടനയുടെ ശക്തമായ പ്രയാണത്തിന് കൂടുതൽ ശക്തിയും കരുത്തും വിളിച്ചോതുന്നതായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ കൂടുതൽ മാറ്റ് പകർന്നു.

ജനറൽ സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ അംഗങ്ങളെ സ്വാഗതം ചെയ്തു സംസാരിച്ചു. തുടർന്നു പ്രസിഡണ്ട് ജോമോൻ ഇടയാടി മുഖ്യ പ്രഭാഷണം നടത്തി. റീജിയണൽ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, വൈസ് ചെയർമാൻ സന്തോഷ് ഐപ്പ് , വൈസ് പ്രസിഡന്റ്മാരായ തോമസ് മാമ്മൻ, സജി പുളിമൂട്ടിൽ, സ്റ്റുഡന്റസ് ഫോറം ചെയർപേഴ്‌സൺ ഷീബ റോയ്, ജോയിന്റ് ട്രഷറർ മാത്യു പന്നപ്പാറ, ജോയിന്റ് സെക്രട്ടറി ജോഷി മാത്യു, സ്റ്റുഡന്റസ് കോർഡിനേറ്റർ ആൽവിൻ എബ്രഹാം എന്നിവർ സംസാരിച്ചു.

2021ൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച 7 ഗ്രാജുവേറ്റുകളെ കമ്മിറ്റി അംഗങ്ങൾ മെമെന്റോ നൽകി ആദരിച്ചു. പുതിയ ഗ്രാഡുവേറ്റുകൾ അവരുടെ ജീവിത്തിലെ മിഷനും വിഷനും കുടുംബാംഗങ്ങളായുമായി പങ്കു വച്ചത് വരും തലമുറയ്ക്ക് വളരെ പ്രചോദനം ഉളവാക്കുന്നതായിരുന്നു.

ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ പരിപാടിയിൽ വിജയപ്രദമാക്കാൻ സഹായിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന താങ്ക്‌സ്ഗിവിങ് ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിച്ചു.