- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൻഡർ ന്യൂട്രൽ യൂണിഫോം: ലിബറൽ ആശയം അടിച്ചേൽപ്പിക്കാൻ നീക്കം; അദ്ധ്യാപികമാർക്ക് മുണ്ടും കുപ്പായവും ധരിച്ചൂടെയെന്ന് സമരക്കാർ
കോഴിക്കോട്: ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. ആൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കുകയാണെന്നും പെൺകുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ലെന്നും മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു.
200 പെൺകുട്ടികളും 60 ആൺകുട്ടികളും പഠിക്കുന്ന സ്‌കൂളിൽ പെൺകുട്ടികളോട് ആൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിച്ച് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ്. ഭൂരിപക്ഷം പേരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയതെന്ന് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. യൂണിഫോം മാറ്റാനുള്ള തീരുമാനത്തിൽ സ്‌കൂളും പിടിഎയും പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു.
പെൺകുട്ടികൾക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണെങ്കിൽ ജൻഡർ ന്യൂട്രൽ നടപ്പാക്കണമെങ്കിൽ അദ്ധ്യാപികമാർക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെയെന്നും മുസ്ലിം കോർഡിനേഷൻ കമ്മിറ്റി നേതാവ് മജീദ് സഖാഫി ചോദിച്ചു.
പെൺകുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീരുമാനമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് യൂണിഫോമെന്നും ഇവർ ആരോപിച്ചു. ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയതിനെതിരെ മുസ്ലിം സംഘടനകൾ ധർണയും പ്രതിഷേധ റാലിയും നടത്തിയിരുന്നു. കുട്ടികളിൽ ലിബറൽ ആശയം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ