മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം ധർമേന്ദ്ര. വിമാനത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സച്ചിനൊപ്പമുള്ള തന്റെ ഫോട്ടോ ധർമേന്ദ്ര ഷെയർ ചെയ്തിട്ടുണ്ട്. ധർമേന്ദ്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സച്ചിനും സന്തോഷം അറിയിച്ചു.

സച്ചിനെ കുറിച്ച് താരം എഴുതുകയും ചെയ്തിട്ടുണ്ട്. ഒരു മകനെന്ന പോലെയാണ് തന്നോട് സച്ചിൻ പെരുമാറുള്ളത് എന്ന് ധർമേന്ദ്ര പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നും ധർമേന്ദ്ര എഴുതുന്നു. ധർമേന്ദ്രയ്ക്ക് ചുറ്റും ഒരു 'ഓറ'യുണ്ടെന്നാണ് സച്ചിൻ എഴുതിയിരിക്കുന്നത്.

ബോളിവുഡിൽ ഒരുകാലത്തെ ഹിറ്റ് നായകനായിരുന്നു ധർമേന്ദ്ര. ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതായ ഷോലെയിലൂടെ രാജ്യമെങ്ങും പ്രിയം നേടിയ താരം. നിർമ്മാതാവും ധർമേന്ദ്ര സിനിമയിൽ വിജയം സ്വന്തമാക്കി. ഇപോൾ ധർമേന്ദ്ര സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർക്ക് ഒട്ടും കുറവില്ല.

ധർമേന്ദ്രയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ബിജെപി പ്രതിനിധിയായി ലോക്‌സഭാംഗമായും ധർമേന്ദ്ര പ്രവർത്തിച്ചിട്ടുണ്ട്. ഹേമമാലിനിയാണ് ഭാര്യ. നടി ഇഹാന ഡിയോൾ, അഹാന ഡിയോൾ എന്നിവർ മക്കളാണ്. ആദ്യ ഭാര്യയായ പ്രകാശ് കൗറിൽ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജീത, അജീത എന്നിവർ മക്കളായിട്ടുണ്ട്. ജനപ്രീതിയും കലാമേന്മയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ധർമേന്ദ്ര നിർമ്മിച്ച ഘയലിന് ലഭിച്ചിട്ടുണ്ട്. ഇതിഹാസമായ ധർമേന്ദ്രമായ ഫിലിം ഫെയർ അവാർഡുകൾ സ്വന്തമാക്കിയിട്ടുമുണ്ട്.