ഹൈദരാബാദ്: ഹൈദരാബാദിൽ ഏഴുവയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഓമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി. ഹൈദരാബാദിൽ എത്തിയ 24കാരനായ കെനിയൻ പൗരനും സൊമാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ഏഴ് വയസുള്ള കുട്ടിയാണ് രോഗം റിപ്പോർട്ട് ചെയ്ത മറ്റൊരാൾ. ഇക്കാര്യം തെലങ്കാന സർക്കാർ ബംഗാളിനെ അറിയിച്ചു. ഓമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈദരാബാദ് വിമാനത്താവളത്തിലും പരിശോധനാ സംവിധാനം ശക്തമാക്കിയിരുന്നു.

നൈജീരിയയിൽ നിന്ന് ദോഹവഴി ചെന്നൈയിലെത്തിയ 47കാരനും ആയാളുമായി ബന്ധപ്പെട്ട ആറ് പേർക്കും കോവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞു. അവർക്ക് ഓമിക്രൈൺ ലക്ഷണങ്ങൾ ഉള്ള സാഹചര്യത്തിൽ ഇവരുടെ സാമ്പിളുകൾ ജിനോം സ്വീക്വൻസിനായി ബംഗളൂരുവിലേക്ക് അയച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു.