- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ ബസ് പാലത്തിൽനിന്ന് നദിയിലേക്ക് മറിഞ്ഞു; അഞ്ച് സ്ത്രീകളടക്കം ഒൻപത് പേർ മരിച്ചു; 22പേർക്ക് പരിക്ക്
അമരാവതി: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയിൽ സർക്കാർ ട്രാൻസ്പോർട്ട് ബസ് പാലത്തിൽനിന്ന് നദിയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
അസ്വാരപേട്ടയിൽ നിന്ന് തെലങ്കാനയിലെ ജംഗരെഡ്ഡിയുഡത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാലം കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു.
♦పశ్చిమ గోదావరి జిల్లా జంగారెడ్డిగూడెం మండలం జల్లేరులో ఘోర రోడ్డు ప్రమాదం జరిగింది.
- DD News Andhra (అధికారిక ఖాతా) (@DDNewsAndhra) December 15, 2021
♦ఆర్టీసీ బస్సు వంతెన పైనుంచి వాగులో పడింది. ఈ ఘటనలో ఎనిమిది మంది మృతి చెందారు. మరో ఆరుగురికి గాయాలయ్యాయి. pic.twitter.com/QDQXhdh89e
കൈവരിയിലിടിച്ച ബസ് നദിയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ 35 യാത്രക്കാരുണ്ടായിരുന്നതായി വെസ്റ്റ് ഗോദാവരി എസ്‌പി രാഹുൽ ദേവ് ശർമ പിടിഐയോട് പറഞ്ഞു. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെത്തുടർന്ന് നാട്ടുകാരാണ് വള്ളങ്ങളിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇതിനിടെ ചില യാത്രക്കാർ ബസിന്റെ ജനാലകളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു.
എതിർദിശയിൽ നിന്ന് വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എട്ടു പേർ സംഭവസ്ഥലത്തുവെച്ചും പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി പറഞ്ഞു. ഡിസംബർ ഒമ്പതിന് 12 അംഗ കുടുംബം സഞ്ചരിച്ച ഓട്ടോ ട്രക്കിലിടിച്ച് നദിയിലേക്ക് മറിഞ്ഞ് നെല്ലൂരിൽ അപകടമുണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്