തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പണിമുടക്കും. 48 മണിക്കൂർ പണിമുടക്ക് വ്യാഴാഴ്ച പുലർച്ചെ ആരംഭിക്കും. ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും.

സംസ്ഥാനത്തെ പൊതുമേഖല, സ്വകാര്യ, വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കത്തിനെതിരേയാണു പണിമുടക്ക്.