- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത മകളെ അഞ്ചു വർഷം പീഡിപ്പിച്ചു; പിതാവ് സ്വന്തം മകളെ പീഡനത്തിനിരയാക്കിയത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ: കൊടുംക്രൂരനായ പിതാവിന് 30 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി
കോട്ടയം: പ്രായപൂർത്തിയാകാത്ത മകളെ അഞ്ച് വർഷം പീഡിപ്പിച്ച പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുട്ടിക്ക് എട്ട് വയസ്സുള്ളപ്പോൾ മുതൽ പീഡിപ്പിച്ചു പോന്ന കൊടുംക്രൂരനായ പിതാവിനെയാണ് കോടതി കഠിന ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കോട്ടയം അഡീഷനൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചു.
മകളെ രക്ഷിച്ചു വളർത്തേണ്ട കൈകൾ തന്നെ അവളെ ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. മൂന്നു വകുപ്പുകളിലായി 10 വർഷം വീതമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ. പുഷ്കരൻ ഹാജരായി. മുണ്ടക്കയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ പെൺകുട്ടിക്ക് 20 വയസ്സുണ്ട്. പെൺകുട്ടിയെ മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്താണ് അച്ഛൻ ക്രൂരമായി പീഡിപ്പിച്ചത്.
അയൽവാസിയായ സ്ത്രീയാണ് പെൺകുട്ടിയുടെ ദുരിതം പുറത്തുകൊണ്ടുവന്നത്. കേസിന്റെ വിസ്താര വേളയിൽ പെൺകുട്ടിയും അമ്മയും കൂറുമാറിയിരുന്നു. എന്നാൽ വീണ്ടും വിസ്തരിച്ചപ്പോൾ, സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛൻ അധ്വാനിച്ചതിനാലും അമ്മ ഹൃദ്രോഗിയായതിനാലുമാണ് മൊഴി മാറ്റിയതെന്നു പറഞ്ഞിരുന്നു.
പിതാവിനാൽ നിരന്തരം പീഡിപ്പിക്കപ്പെട്ട കുട്ടി ഒരുദിവസം അയൽവാസിയായ സ്ത്രീയോട് പീഡനവിവരം പറഞ്ഞു. ഇവർ നൽകിയ വിവരമനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് കൗൺസലിങ് നടത്തി പൊലീസിനു വിവരം കൈമാറുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ