- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിമുടക്ക്; വ്യാഴം, വെള്ളി ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം തടസ്സപ്പെടും
തിരുവനന്തപുരം: ബവ്യാഴം, വെള്ളി ദിവസങ്ങളിൽ ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കുന്നതിനാൽ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാൻ നിയമം ഭേദഗതിചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യവ്യാപക പണിമുടക്ക്.
പൊതുമേഖല, പരമ്പരാഗത സ്വകാര്യമേഖല, വിദേശമേഖല എന്നിവയിലെ ബാങ്കുകളും ഗ്രാമീൺ ബാങ്കുകളും പണിമുടക്കിൽ പങ്കെടുക്കും. ഏഴ് യൂണിയനുകളിലെ പത്തുലക്ഷം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് അറിയിച്ചു.
ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷനുമായി ബുധനാഴ്ച നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം ഉറപ്പായത്. എ.ടി.എം. പ്രവർത്തനത്തെ കാര്യമായി ബാധിക്കാനിടയില്ലെന്ന് ബാങ്കിങ് വൃത്തങ്ങൾ പറഞ്ഞു.
Next Story