പഴയങ്ങാടി: പതിന്നാലുകാരനായ വിദ്യാർത്ഥിയെ ഫുട്‌ബോൾ പരിശീലകൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥിയെ തൃശ്ശൂരിൽ നടന്ന ഫുട്‌ബോൾ പരിശീലനത്തിനുശേഷം റെയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതാണ് പരാതി.

സെപ്റ്റംബറിലാണ് സംഭവം. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് ചെറുകുന്ന് സ്വദേശി അബ്ദുൾ ഫത്താഹിന് (40) എതിരേ പഴയങ്ങാടി പൊലീസ് പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. സംഭവം നടന്നത് തൃശ്ശൂരിലായതിനാൽ കേസ് തൃശ്ശൂർ പൊലീസിന് കൈമാറും.