പ്രീമിയർ മരിയോ ഡ്രാഗിയുടെ 2022 ബജറ്റ് പദ്ധതികളിൽ പ്രതിഷേധിച്ച് ഇറ്റലിയിലെ രണ്ട് വലിയ ട്രേഡ് യൂണിയനുകൾ വ്യാഴാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.നികുതി, പെൻഷൻ, സ്‌കൂളുകൾ, വ്യാവസായിക നയങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സിജിഐഎൽ, യുഐഎൽ തൊഴിലാളി യൂണിയനുകൾ ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇറ്റലിയിലുടനീളമുള്ള നഗരങ്ങളിൽ എട്ട് മണിക്കൂർ നീളുന്ന സമരം മൂലം പൊതുഗതാഗത സർവ്വീസുകളും തടസ്സപ്പെടും.മിലാൻ, ബാരി, കാഗ്ലിയാരി, പലേർമോ, റോം എന്നിവിടങ്ങളിൽ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറും.'നീതിക്കായി ഒരുമിച്ച്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ആയിരിക്കും പ്രകടനങ്ങൾ നടത്തുക.

പണിമുടക്കുന്ന തൊഴിലാളികൾ പൊതുഗതാഗതത്തിന് സ്റ്റോപ്പ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, അത് നഗരങ്ങൾതോറും വ്യത്യാസപ്പെടും.ഉദാഹരണത്തിന്, മിലാനിൽ, രാവിലെ 8.45 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിലും വൈകുന്നേരം 6 മുതൽ സർവീസ് അവസാനിക്കുന്നതുവരെയും പണിമുടക്ക് നടക്കും. റോമിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയും രാത്രി 8 മുതൽ സർവീസ് അവസാനിക്കുന്നതുവരെയുമാണ് പണിമുടക്ക്.

വ്യോമഗതാഗതത്തിന്റെ കാര്യത്തിൽ, രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയും ഒരു ഷിഫ്റ്റായാണ് പണിമുടക്ക്. ഇറ്റാലിയൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയായ എനാക്, പണിമുടക്കിലുടനീളം സ്ഥിരീകരിച്ച വിമാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.അവശ്യ റൂട്ടുകളും മൈനർ ദ്വീപുകളുമായുള്ള ബന്ധവും ഒഴികെ, കപ്പലുകളിലും ഫെറികളിലും ഉള്ള ജീവനക്കാരും ജോലി നിർത്തും

ചില ട്രെയിൻ സർവീസുകളും തടസ്സപ്പെടും. ട്രെനിറ്റാലിയയുടെ ഉടമസ്ഥതയിലുള്ള ഇറ്റലിയുടെ ദേശീയ റെയിൽ ഓപ്പറേറ്ററായ എഫ്എസ് ഇറ്റാലിയൻ ഗ്രൂപ്പിന്റെ ജീവനക്കാർ ഡിസംബർ 16 ന് അർദ്ധരാത്രി മുതൽ രാത്രി 9 വരെ പണിമുടക്കാൻ ഒരുങ്ങുന്നത്.