പെർത്ത്: ചെറുപ്രായത്തിൽതന്നെ അർബുദ രോഗത്തോടു പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങിയ മലയാളി ബാലന്റെ ജോഷ്വയുടെ സംസ്‌കാരം ഇന്ന് നടക്കും. പെർത്ത് സെന്റ് മേരീസ് കത്തീഡ്രലിൽ ഉച്ചയ്ക്ക് 1.30-നാണ് (പെർത്ത് സമയം) പൊതുദർശനം. തുടർന്ന് രണ്ടിന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകളിൽ പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ മുഖ്യകാർമികത്വം വഹിക്കും. കാരക്കട്ട സെമിത്തേരിയിൽ വൈകിട്ട് നാലിനാണ് സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കുന്നത്.

പെർത്തിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ സുബി സദാശിവന്റെയും ജയശ്രീയുടെയും മകനാണ് ജോഷ്വ. സഹോദരൻ: അമൽ.പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ നാലു വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ജോഷ്വയുടെ 13-ാം ജന്മദിനത്തിൽ തന്നെയാണ് വിധി ബാലനെ തട്ടിയെടുത്തത്.

സംസ്‌കാര ശുശ്രൂഷകൾക്ക് പെർത്ത് സിറോ മലബാർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. അനീഷ് ജെയിംസ്, ഫാ. വർഗീസ് പാറയ്ക്കൽ, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേൽ എന്നിവർ സഹകാർമികരായിരിക്കും.

സംസ്‌കാര ശുശ്രൂഷകൾ പെർത്തിലുള്ളവർക്കും നാട്ടിലുള്ളവർക്കും കാണുന്നതിനായി ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും. ഇന്ത്യൻ സമയം രാവിലെ 11.30-നും പെർത്ത് സമയം ഉച്ചയ്ക്ക് രണ്ടിനും ലൈവ് സ്ട്രീമിങ് ആരംഭിക്കും. 

ഇവിടെ ക്ലിക് ചെയ്താൽ സംസ്‌കാര ചടങ്ങുകൾ കാണാം

പെർത്ത് സെന്റ് മേരീസ് കത്തീഡ്രലിൽ ജീവനക്കാരനാണ് സുബി സദാശിവൻ. കത്തീഡ്രലിന്റെ ക്വാർട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ നഴ്‌സാണ് ജയശ്രീ. കുട്ടിയുടെ ചികിത്സാർഥം കഴിഞ്ഞ കുറേ മാസങ്ങളായി അവധിയിലാണ്.