സംസ്ഥാനത്തെ 11 ടോൾ-മോട്ടോർവേകളിൽ എട്ടെണ്ണത്തിലും പാലങ്ങളിലും തുരങ്കങ്ങളിലും ടോൾ ചാർജ് അടുത്ത വർഷം കൂടും.ബസ്സുകൾക്കും ലോറികൾക്കും ഇടയ്ക്ക് ടോൾ വർദ്ധിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ കാറുകൾക്ക് ടോൾ ചാർജ്ജിൽ വർദ്ധന വരുത്തുന്നത്. വർദ്ധന ജനുവരി മുതൽ നിലവിൽ വരും.

മിക്ക പബ്ലിക്-പ്രൈവറ്റ് പാർട്ട്ണർഷിപ്പ് റോഡുകളിലും 10 സെന്റിന്റെ ടോൾ വർദ്ധനയാണ് ഉണ്ടാകുക. അതേസമയം Co Meath-ലെ M3-യിൽ വർദ്ധന ഉണ്ടാകില്ല. ഡബ്ലിൻ ടണലിലും വർദ്ധനയില്ല. ഇലക്ട്രോണിക് ടാഗുകളുള്ള കാറുകൾക്ക് M50-യിൽ ടോൾ വർദ്ധന ബാധകമാകില്ലെന്നും Transport Infrastructure Ireland (TII) വ്യക്തമാക്കി.

എട്ട് പബ്ലിക്-പ്രൈവറ്റ് പാർട്ട്ണർഷിപ്പ് റോഡുകളിൽ ടോൾ 2.90 യൂറോയിൽ നിന്നും 3 യൂറോ ആയി വർദ്ധിക്കും. നിലവിൽ 1.90 യൂറോ ചാർജ്ജുള്ള ഇടങ്ങളിൽ 2 യൂറോ ആകും (M1, N6, M7/M8, N8, N25 Waterford and the Limerick Tunnel).

M3-യിൽ കാറുകൾക്ക് ടോൾ വർദ്ധനയില്ല.ഡബ്ലിൻ ടണലിൽ ടോൾ വർദ്ധനയില്ല. തിരക്കേറിയ സമയങ്ങളിൽ 10 യൂറോ, അല്ലാത്ത സമയങ്ങളിൽ 3 യൂറോ എന്ന നിരക്ക് തുടരും.

ടോൾ ടാഗ് ഉള്ള വാഹനങ്ങൾക്ക് M50-യിൽ ടോൾ വർദ്ധനയില്ല. അതേസമയം video account registered വാഹനങ്ങൾക്ക് 10 സെന്റ് ടോൾ വർദ്ധന (2.60-ൽ നിന്നും 2.70 യൂറോ). ടോൾ ടാഗുകളോ, വീഡിയോ അക്കൗണ്ട്സോ ഇല്ലാത്ത വാഹനങ്ങൾക്കും 10 സെന്റ് വർദ്ധന (3.10-ൽ നിന്നും 3.20 യൂറോ ആകും)