- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ടൊറന്റോ, വാൻകൂവർ, ഹാലിഫാക്സ് തുടങ്ങിയ സ്ഥലങ്ങളിലെ വീട് വില ഉയരും; രാജ്യത്തെ വീട് വില 10.5 ശതമാനം ഉയരാൻ സാധ്യത
അടുത്ത വർഷം രാജ്യത്തെ വീട് വില 10.5 ശതമാനം ഉയരുമെന്ന് സൂചന.ടൊറന്റോ, വാൻകൂവർ, ഹാലിഫാക്സ് തുടങ്ങിയ സ്ഥലങ്ങളിലാണ് വില വർധനവ് അനുഭവപ്പെടുക.റിയൽ എസ്റ്റേറ്റ് സ്ഥാപനമായ റോയൽ ലെപേജിൽ നിന്നുള്ള പുതിയ സർവേ പ്രകാരം അടുത്ത വർഷത്തെ പ്രവചനം 2021ലെ റെക്കോർഡ് ബ്രേക്കിംഗിനെ പിന്തുടരുന്നതാണ്.
ബുധനാഴ്ച പ്രസിദ്ധീകരിച്ച 2022 റോയൽ ലെ പേജ് മാർക്കറ്റ് സർവേ പ്രവചന പ്രകാരം 2022 അവസാനത്തോടെ കാനഡയിലെ വീടിന്റെ മൊത്തവില 10.5 ശതമാനം വർധിച്ച് 859700 ഡോളറിലെത്തുമെന്നാണ് പറയുന്നത്. മൊത്തത്തിലുള്ള വില ഒറ്റ കുടുംബ വീടുകളുടേയും ശരാശരി മൂല്യം സൂചിപ്പിക്കുന്നുണ്ട്.
2022ൽ കാനഡയിലെ ഒറ്റക്കുടുംബം മാത്രമുള്ള വീടിന്റെ ശരാശരി വില 11 ശതമാനം ഉയർന്ന് 918,000 ഡോളറിലെത്തുമെന്നാണ് റോയൽ ലെപേജ് പ്രതീക്ഷിക്കുന്നത്. അതേസമയം കോണ്ടോവില എട്ടു ശതമാനം വർധിച്ച് 594,000 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
ടൊറന്റോ, വാൻകൂവർ മേഖലകളിലാണ് ഏറ്റവും വലിയ വർധനവ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ മൊത്തത്തിലുള്ള വില പത്തര ശതമാനം വരെ വർധിക്കും. പ്രവിശ്യയ്ക്ക് പുറത്തുള്ള ഡിമാന്റ് പ്രധാനമായും ഒന്റാരിയോയിൽ നിന്നുള്ളതായിരിക്കുമെന്ന് റോയൽ ലെപേജ് പറയുന്നു.എഡ്മന്റണിൽ അഞ്ച് ശതമാനവും കാൽഗറി, റെജീന, വിന്നിപെഗ് തുടങ്ങിയ സ്ഥലങ്ങലിൽ ആറ് ശതമാനവും വീതമാണ് ഏറ്റവും ചെറിയ വർധനവ് പ്രതീക്ഷിക്കുന്നത്.
കാനഡയിൽ ഗ്രേറ്റർ വാൻകൂവർ, ഗ്രേറ്റർ ടൊറന്റോ, ഒട്ടാവ എന്നിവിടങ്ങളിൽ വീടുകൾ ഏറ്റവും ചെലവേറിയതായിരിക്കുമെന്ന് മൊത്തത്തിലുള്ള ചില പ്രവചനങ്ങൾ കാണിക്കുന്നു. അതേസമയം ഏറ്റവും കുറഞ്ഞ വില വിന്നിപെഗിലും എഡ്മന്റണിലുമാണ് പ്രതീക്ഷിക്കുന്നത്.