- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ വിദേശികൾക്ക് ഇനി ഡ്രെവിങ് ലൈസൻസ് ലഭിക്കില്ല; ലൈസൻസ് വിതരണം താൽക്കാലികമായി നിർത്താൻ ഉത്തരവ്
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് ആണ് ഉത്തരവിട്ടത്.
നിലവിൽ ഏഴ് ലക്ഷത്തിലധികം വിദേശികൾക്ക് കുവൈത്ത് ്രൈഡവിങ് ലൈസൻസുണ്ട്. ഇതിൽ രണ്ടര ലക്ഷത്തോളം പേർ ലൈസൻസിനുള്ള നിശ്ചിത അർഹത മാനദണ്ഡങ്ങൾ പുലർത്തുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്താനത്തിൽ സമഗ്ര പരിശോനക്ക് മുന്നോടിയായാണ് ലൈസൻസ് നടപടികൾ നിർത്തിവെച്ചത്.
സമഗ്ര പരിശോധന ഈ മാസം തന്നെ ആരംഭിക്കും. എല്ലാ ലൈസൻസുകളും പരിശോധിച്ച് അർഹതയുള്ളവരുടേത് മാത്രം നിലനിർത്താൻ നടപടിക്രമങ്ങൾക്ക് മൂന്നുമാസം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
Next Story