- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പള്ളികളിലും ഹാളുകളിലും പൊതുസ്ഥലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നത് വിലക്ക്; ഓമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്ക് വിലക്ക്
ഒമാനിൽ പള്ളികളിലും ഹാളുകളിലും പൊതുസ്ഥലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നത് വിലക്കി സുപ്രീംകമ്മിറ്റി. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും.
പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായും രാജ്യാന്തര തലത്തിലെയും കോവിഡ് സാഹചര്യങ്ങളും സുപ്രീംകമ്മിറ്റി പരിശോധിച്ചു. സമൂഹത്തിലെ ചില വ്യക്തികൾ, സാമൂഹിക ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് അധികൃതർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾക്ക് പ്രേരിപ്പിച്ചതെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കുക തുടങ്ങിയ നിർദേശങ്ങൾ ലംഘിക്കുന്നതായും സുപ്രീം കമ്മിറ്റി നിരീക്ഷിച്ചു