ദോഹ. തുടർച്ചയായി രണ്ടാം ആഴ്ചയും ഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രവാസി മലയാളി . ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് തുടർച്ചയായി രണ്ടാം ആഴ്ചയുംഒരേ വേദിയിൽ രണ്ട് ഭാഷകളിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് ശ്രദ്ധേയനായത്. സക്സസ് മെയിഡ് ഈസി എന്ന ഇംഗ്ളീഷ് മോട്ടിവേഷണൽ ഗ്രന്ഥവും വിജയമന്ത്രങ്ങൾ അഞ്ചാം ഭാഗവുമാണ് പ്രകാശനം ചെയ്തത്.

ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ മുമ്പൈ ഹാളാണ് അപൂർവമായ ഈ പ്രകാശനത്തിന് വേദിയായത്.കഴിഞ്ഞ ആഴ്ച ഇതേ ഹാളിൽ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മെസ്മറൈസിങ് ദുബൈ എന്ന ഇംഗ്ളീഷിലുള്ള യാതാവിവരണ ഗ്രന്ഥവും ഹൈദറാബാദിന്റെ സ്മൃതിപഥങ്ങളിലൂടെ എന്ന മലയാളം യാത്രാ വിവരണവും പ്രകാശനം ചെയ്തിരുന്നു.

ഖത്തറിലെ മുതിർന്ന സംരംഭകനും സാമൂഹ്യ സാംസ്‌കാരിക നേതാവുമായ ഡോ. എം. പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നൽകി സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീനാണ് സക്സസ് മെയിഡ് ഈസി എന്ന ഇംഗ്ളീഷ് മോട്ടിവേഷണൽ ഗ്രന്ഥം പ്രകാശനം ചെയ്തത്.

ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണക്ക് ആദ്യ പ്രതി നൽകി വിജയമന്ത്രങ്ങൾ അഞ്ചാം ഭാഗം ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ പ്രകാശനം ചെയ്തു.

ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, വി വൺ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ മീഡിയ പ്ളസ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.