കുവൈറ്റ് മഴവില്ല് സൗഹൃദം ഗ്രൂപ്പിന്റെ നാലാമത് വാർഷികവും, ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാമും സപ്ത വർണ്ണ സംഗമം 2021 എന്ന പേരിൽ ഹെവൻസ് ഹാളിൽ വെച്ചു കൊറോണ പ്രോട്ടോകോൾ അനുസരിച്ചു ആഘോഷിച്ചു.

 ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. ജാഫർ ഖാൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ അജൂബ് നന്ദിയും രേഖപ്പെടുത്തി.യോഗത്തിൽ ഒലിവ് കുവൈറ്റിന്റെ മാനേജർ നയീം, സാൻഫോഡ് മാനേജർ റഹീസ് വിശ്ഷ്ട അതിഥികളായിസലീം, കുമാരി,  രാധികമനോജ് ,  ജഷീർ, ഹംസ എന്നിവർ ആശംസകളും അറിയിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.