- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ടെക്സസ് അലിഗഡ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗവും ഡിന്നർ ഇവന്റും സംഘടിപ്പിച്ചു
കാറ്റി (ടെക്സസ്) :അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഡ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗം ഡിസംബർ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ് മെഡിറ്ററേനിയൻ ഗ്രീൻ റസ്റ്റോറന്റ് വെച്ചു സംഘടിപ്പിച്ചു.
വാർഷിക പൊതുയോഗത്തിലും തുടർന്നുള്ള ഡിന്നർ ഇവന്റിലും ടെക്‌സസ്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥിൾ പങ്കെടുത്തതായി അലിഗഡ് അലുമിനി അസോസിയേഷൻ സെക്രട്ടറി ഷാ ഫൈസൽ ഖാൻ അറിയിച്ചു.വാർഷീക പൊതുയോഗം സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. സംഘടനയായി നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം സെക്രട്ടറി അഭ്യർത്ഥിച്ചു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥികൾ സംഘടനയിൽ അംഗത്വം എടുക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു .തുടർന്നു നടന്ന ചർച്ചകളിൽ ജനാബ് പർവൈസ് ഭായ് ,ഡോ സമൈനേ സലിം , ജനാബ് ഇഎംറ്റിയസ് ഭായ് ,നാസിർ ഭായ് എന്നിവർ പങ്കെടുത്തു .വിവിധ കലാപരിപാടികളും ,ഫൺ പ്രോഗ്രാമുകളും ,രുചികരമായി ഭക്ഷണവും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നു ..



