ബിപിസിഎൽ വിൽപ്പന നടത്താൻ കേന്ദ്ര സർക്കാരിനെ അനുവദിക്കരുതെന്നും കൊച്ചിൻ റിഫൈനറി പൊതുമേഖലയിൽ നിലനിർത്താൻ കേരള സർക്കാർ മുന്നിട്ടിറങ്ങണമെന്നും കർഷക സമരത്തിന്റെ മാതൃക ബിപിസിഎൽ സമരത്തിൽ സ്വീകരിക്കണമെന്നും എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം ജയ്‌സൺ ജോസഫ് ആവശ്യപ്പെട്ടു.

റിഫൈനറി ഗേറ്റിൽ എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടിയും കേന്ദ്ര ട്രേഡ് യൂണിയനായ എ.ഐ.യു.ടി.യു.സിയും ചേർന്നു സംഘടിപ്പിച്ച പ്രതിഷേധർണ്ണയുടേയും പ്രകടനത്തിന്റെയും സമാപനം കുറിച്ചു കൊണ്ടു നടന്ന തൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംഎസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.യു.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കർഷകപ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം പി.സി.ജോളി, എ.ഐ.യു.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ദിനേശൻ, സെക്രട്ടേറിയറ്റംഗങ്ങളായ കെ.എസ്.ഹരികുമാർ, അഡ്വ.എം.എ. ബിന്ദു, കൊച്ചി റിഫൈനറി യൂണിയൻ ഭാരവാഹികളായ എം.ജി.അജി സി.കെ.ജോൺസ്(സി ആർ സബ്‌ളിയു എ ) പി.പ്രവീൺ കുമാർ , പി.പി. സജീവ് കുമാർ ,എൻ.ആർ. മോഹൻ കുമാർ (സി.ആർ.ഇ.എ ), എസ്.കെ. നസിമുദ്ദീൻ കെ.ജെ. സോയി (ആർ.ഇ.യു)അനീഷ്. സി എ (ക്യാന്റീൻ എംപ്ലോയീസ് യൂണിയൻ) പി.പി.സജീവ് കുമാർ,എൻ.ആർ. മോഹൻ കുമാർ എന്നിവരും പ്രസംഗിച്ചു. ജില്ലാ നേതാക്കളായ കെ.ഒ.ഷാൻ, സി.ബി.അശോകൻ , സി.കെ.ശിവദാസൻ, സി.കെ.രാജേന്ദ്രൻ , കെ.ഒ.സുധീർ , എം.കെ. ഉഷ, കെ.കെ.ശോഭ , കെ.പി.സാൽവിൻ, കെ.എ.സതീശൻ, സി.റ്റി.സുരേന്ദ്രൻ തുടങ്ങിയവർ നേതൃതം നൽകി.