- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നത്തെ നാരീ ശക്തിക്ക് കാരണം നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികൾ :- റ്റി .പി. സിന്ധുമോൾ
സ്ത്രീ സമത്വത്തിനും അവരുടെ ഉന്നതിക്കും വേണ്ടി നിരവധി പദ്ധതികൾ കൊണ്ടുവന്ന നരേന്ദ്ര മോദി സർക്കാരാണ് സ്ത്രീകളുടെ ഇന്നത്തെ ഉന്നതിക്കും നാരീ ശക്തിക്കും കാരണമെന്ന് ബിജെപി. സംസ്ഥാന വാക്താവ് റ്റി .പി. സിന്ധുമോൾ പറഞ്ഞു.
കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച സ്ത്രീ പക്ഷ പദ്ധതികൾ നവഭാരത സൃഷ്ടിക്കായി നാരീ ശക്തിക്ക് കരുത്ത് പകരുന്നതും സ്ത്രീ സുരക്ഷയ്ക്ക് ആക്കം കൂട്ടുന്നതുമാണ്. ഗൗരിയമ്മയെ മുൻനിറുത്തി കേരം തിങ്ങും കേരളം നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും എന്ന് [പറഞ്ഞു സ്ത്രീകളുടെ വോട്ടു നേടി അധികാരത്തിൽ വന്ന സിപിഎം, അധികാരം കിട്ടിയപ്പോൾ ഗൗരിയമ്മയെ പുറം തള്ളുന്ന കാഴ്ച കേരളം കണ്ടതാണ്. സിപിഎമ്മിന്റെയും, കോൺഗ്രസിന്റെയും സ്ത്രീ വിരുദ്ധതയും, സ്ത്രീക്ക് അമ്മയുടെ സ്ഥാനം നൽകി ആദരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ സ്ത്രീ പക്ഷ നിലപാടും ജനം വിലയിരുത്തണം സിന്ധുമോൾ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി സ്ത്രീ പുരുഷലിംഗാനുപാതത്തിൽ സ്ത്രീകൾ മുൻപന്തിയിൽ വന്നതിന്റെ ഭാഗമായി മഹിളാ മോർച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന 'ഭാരത് കി ബേട്ടി- ആനന്ദ് മഹോത്സവ് ' എന്ന പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റ്റി .പി. സിന്ധുമോൾ-
വ്യത്യസ്ഥ മേഖലയിൽ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെ സദസ്സിൽ ആദരിച്ചു. മഹിളാ മോർച്ച സംസ്ഥാന സെക്രെട്ടറി അഡ്വ. ശ്രീവിദ്യ മുഖ്യ പ്രഭാഷണം നടത്തി.
മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് കലാ രമേഷ് അധ്യക്ഷം വഹിച്ചു.
ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, ബിജെപി. ജില്ലാ വൈസ് പ്രസിഡന്റ് മാരായ പൊന്നമ്മ സുരേന്ദ്രൻ, ജയശ്രീ അജയകുമാർ, ശ്രീദേവി വിപിൻ, മഹിളാമോർച്ച ജില്ലാ ഭാരവാഹികളായ ജയലത, സുമ ചന്ദ്രബാബു, പ്രതിഭ ജയേക്കർ, മഹിളാ മോർച്ച സംസ്ഥാന സമിതി അംഗങ്ങളായ വിനോദിനി സോമരാജൻ, സുമി ഷിബു എന്നിവർ സംസാരിച്ചു.