- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ: കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർ നെഗറ്റീവ്; ഏഴ് ദിവസം ഇവർ കർശന നിരീക്ഷണത്തിൽ എന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: എറണാകുളത്ത് ഇന്നലെ ഓമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഏറ്റവും അടുത്ത സമ്പർക്കത്തിലുള്ളവരായിരുന്നു ഇവർ. ഒരാൾ സഹോദരനും മറ്റേയാൾ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. 7 ദിവസം വരെ ഇവർ കർശന നിരീക്ഷണത്തിലായിരിക്കും. ഇവർക്ക് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story