- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
70 വർഷമായി നമ്മൾ കരഞ്ഞു കൊണ്ടിരിക്കുകയാണ്; ഭരിക്കുന്നരല്ല മണ്ടന്മാർ, അവർ മണ്ടന്മാരാക്കുന്ന നമ്മളാണ് മണ്ടന്മാർ; അവിശ്വാസികൾ തോൽക്കണം; 2026ൽ വിശ്വാസികൾ ഭരിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്ന് നടൻ ദേവൻ
തിരുവനന്തപുരം: 2026ൽ വിശ്വാസികൾ ഭരിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്ന് നടൻ ദേവൻ. കേരളത്തിൽ ഹിന്ദു ഐക്യം വേണമെന്നും ദേവൻ പറഞ്ഞു. ഹിന്ദുയിസത്തെ തകർക്കാൻ വേണ്ടി ജവഹർലാൽ സർക്കാർ വിദ്യാഭ്യാസത്തിൽ നിന്നും ഹിന്ദുയിസത്തെ മാറ്റിയെന്നും അതുപോലെ 70 വർഷമായി കേരളത്തിൽ ഹിന്ദുക്കൾ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്ക് കരിമല വഴിയുള്ള കാനനപാതയിലൂടെ തീർത്ഥാടനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവൻ. വിലക്ക് ലംഘിച്ച് അയ്യപ്പഭക്തരുമായി കാനന പാതയിലൂടെ ശബരിമല യാത്ര നടത്തുകയും ചെയ്തു.
വിശ്വാസികൾ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികൾ തോൽക്കണം. കാനനപാത തുറന്നുകിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ല. വലിയൊരുയാത്രയുടെ തുടക്കമാണിതെന്നും ദേവൻ പറഞ്ഞു.
ദേവന്റെ വാക്കുകൾ
ഇവിടുത്തെ പ്രശ്നം വിശ്വാസിയും അവിശ്വാസിയും തമ്മിലാണ്. സ്ത്രീ പ്രവേശനത്തെപ്പറ്റി ഓർഡർ വന്നതിന് ശേഷം എന്തെല്ലാം കഷ്ടപ്പാടുകളാണ് അയ്യപ്പന്മാർ സഹിച്ചത്. നമ്മളെല്ലാം കണ്ണുകൊണ്ട് കണ്ടതാണ്. ഹിന്ദുയിസത്തെ തകർക്കാൻ വേണ്ടി, ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സർക്കാർ വിദ്യാഭ്യാസത്തിൽ നിന്നും ഹിന്ദുയിസത്തെ മാറ്റി. വളരെ ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷം വിശ്വാസികൾ ഉള്ള ഇടമാണിത്. 2026 ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തിൽ അധികാരത്തിൽ വരുമെന്ന വിശ്വാസത്തോടുകൂടി എല്ലാവരും പ്രവർത്തിക്കണം. ഇവിടുത്തെ പ്രശ്നം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ളതാണ്.
70 വർഷമായി നമ്മൾ കരഞ്ഞു കൊണ്ടിരിക്കുകയാണ്. ഇവിടെ ഒന്നും നടക്കുന്നില്ല. ഇവിടെ ആവശ്യം ഹിന്ദു ഐക്യമാണ്. ഒരുപാട് സംഘടനകൾ ഉണ്ട്. അതുപോര. ആവശ്യം ഭരണമാറ്റമാണ്. അതിലൂടെ മാത്രമേ ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കുകയുള്ളു. വിശ്വാസികൾ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികൾ തോൽക്കണം. കാനനപാത തുറന്നുകിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ല. വലിയൊരുയാത്രയുടെ തുടക്കമാണിത്.
ഇവിടെ സംസാരിച്ച സ്വാമിജി പറഞ്ഞത് ഇവിടെ ഭരിക്കുന്നവരാണ് മണ്ടന്മാരാണെന്നാണ്. എന്നാൽ അവരല്ല മണ്ടന്മാർ. അവർ മണ്ടന്മാരാക്കുന്ന നമ്മളാണ് മണ്ടന്മാർ.
മറുനാടന് മലയാളി ബ്യൂറോ