- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് രണ്ടാം തരംഗം: ഓക്സിജൻ ക്ഷാമം മൂലം സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ
ലഖ്നൗ: കോവിഡ് രണ്ടാം തരംഗത്തിനിടെ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങൾ തള്ളി രണ്ടാം തരംഗത്തിനിടെ ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് നേരത്തെ കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നു.
കോവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ട ആരുടെയും മരണ സർട്ടിഫിക്കറ്റിൽ മരണകാരണം ഓക്സിജൻ ലഭ്യതക്കുറവാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ജയ് പ്രതാപ് സിങ് സഭയിൽ പറഞ്ഞു. കോവിഡ് രോഗികളുടെ മരണകാരണം മറ്റു ആരോഗ്യ പ്രശ്നങ്ങളാണെന്നും ഓക്സിജൻ ക്ഷാമം നേരിട്ട വേളയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഓക്സിജൻ ലഭിക്കാതെ നിരവധി പേർ മരിച്ചുവെന്ന് കാണിച്ച് നേരത്തെ ബിജെപി മന്ത്രിമാരും എംപിമാരും അയച്ച കത്തുകൾ സംബന്ധിച്ചും കോൺഗ്രസ് ചോദ്യമുയർത്തി. ഓക്സിജൻ ക്ഷാമം മൂലമുണ്ടായ ഇത്തരം നിരവധി മരണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ടോയെന്നും ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടന്നതും ആളുകൾ ഓക്സിജൻ കിട്ടാതെ പരക്കംപാഞ്ഞതും സർക്കാർ കണ്ടില്ലേയെന്നും കോൺഗ്രസ് നേതാവായ ദീപ് സിങ് ചോദിച്ചു.
ആശുപത്രിയിൽവെച്ച് രോഗി മരിച്ചാൽ ഡോക്ടറാണ് മരണ സർട്ടിഫിക്കറ്റ് നൽകുകയെന്നും സംസ്ഥാനത്തെ 22915 കോവിഡ് മരണങ്ങളിൽ ഒന്നിൽ പോലും മരണകാരണം ഓക്സിജൻ ലഭ്യതക്കുറവാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടില്ലെന്നും ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി വിശദീകരിച്ചു.
ന്യൂസ് ഡെസ്ക്